ആലിസ് ബ്ലൂംഫീൽഡ്
ഒരു സ്കോട്ട്ലാൻറ് സ്വദേശിയായ ഗൈനക്കോളജിക്കൽ സർജനും റോയൽ കോളേജ് ഓഫ് ഒബ്‌സ്റ്റട്രീഷ്യൻസ് ആൻഡ് ഗൈനക്കോളജിസ്റ്റിന്റെ ഫെലോയും ആയിരുന്നു ആലിസ് ബ്ലൂംഫീൽഡ് FRCS FRCOG (ജീവിതകാലം: 13 ഒക്ടോബർ 1895 - 5 ജനുവരി 1977). ലണ്ടൻ വൈദ്യശാസ്ത്ര സമൂഹത്തിലെ സജീവമായ ഇടപെടലിൻറെ പേരിൽ അവർക്ക് അംഗീകാരം ലഭിച്ചു.[1] ആദ്യകാലജീവിതംആലിസ് ബ്ലൂംഫീൽഡ് ഇന്ത്യയിൽ ഒരു വ്യാപാരിയായിരുന്ന പിതാവിൻറെ മകളായി ജനിച്ചു. തീവ്രവാദികളാൽ കൊല്ലപ്പെട്ട പിതാവിന്റെ മരണത്തെത്തുടർന്ന് അവർ മാതാവിനും സഹോദരിക്കുമൊപ്പം സ്കോട്ട്ലൻഡിലേക്ക് താമസം മാറി.[2] വിദ്യാഭ്യാസം![]() ബ്ലൂംഫീൽഡ് എഡിൻബർഗ് സർവകലാശാലയിലെ വൈദ്യശാസ്ത്ര വിദ്യാർത്ഥിനിയായിരുന്നു. അവിടെ ക്ലിനിക്കൽ സർജറിക്കുള്ള അന്നൻഡേൽ ഗോൾഡ് മെഡലും സിസ്റ്റമാറ്റിക് കെമിസ്ട്രിക്കുള്ള വെള്ളി മെഡലും ഉൾപ്പെടെ നിരവധി അക്കാദമിക് അംഗീകാരങ്ങൾ അവരെ തേടിയെത്തി.[2] 1919-ൽ, ബ്ലൂംഫീൽഡ് എഡിൻബർഗ് സർവകലാശാലയിൽ നിന്ന് ഒന്നാം ക്ലാസ് ബഹുമതികളോടെ ബിരുദം നേടി. പിന്നീട് ലെക്കി മാക്റ്റിയർ ബിരുദാനന്തര സ്കോളർഷിപ്പും വില്യം ഗിബ്സൺ റിസർച്ച് ഫെലോഷിപ്പും അവർക്ക് ലഭിച്ചു. അവർ 1921-ൽ എം.ഡി പൂർത്തിയാക്കി.[3] 1922-ൽ റോയൽ കോളേജ് ഓഫ് സർജൻസിന്റെ ഫെല്ലോ ആയിത്തീർന്ന അവർ 1929-ൽ ശസ്ത്രക്രിയയിൽ ബിരുദാനന്തര ബിരുദം നേടി.[1][4] കരിയർ28-ആം വയസ്സിൽ, സോഹോ സ്ക്വയറിലെ ഹോസ്പിറ്റൽ ഫോർ വുമൺ, ക്വീൻ ഷാർലറ്റ് ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ റസിഡന്റ് അപ്പോയിന്റ്മെന്റ് പൂർത്തിയാക്കിയ ശേഷം, ബ്ലൂംഫീൽഡ് സൗത്ത് ലണ്ടൻ ഹോസ്പിറ്റൽ ഫോർ വുമണിൽ ഗൈനക്കോളജി വിഭാഗത്തിൽ കൺസൾട്ടന്റ് സർജനായി നിയമിക്കപ്പെട്ടു. ഇതിനിടെ മേരി ക്യൂറി ഹോസ്പിറ്റലിലും അവർ ജോലി ചെയ്തിരുന്നു.[1] അവലംബം
External links |