Share to: share facebook share twitter share wa share telegram print page

ആലിസ് ഡീഹിൽ

ആലിസ് ഡീഹിൽ (ജീവിതകാലം: 1844 – 13 ജൂൺ 1912) ഒരു ഇംഗ്ളീഷ് നോവലിസ്റ്റും സംഗീതജ്ഞയുമായിരുന്നു. 1872 ൽ അവർ ഒരു സംഗീതമേളയിലെ പിയാനോ വിദഗ്ദ്ധ എന്ന നിലയിൽനിന്ന് എഴുത്തുകാരിയിലേയ്ക്കുള്ള ചുവടുമാറ്റം നടത്തി. സംഗീത അവലോക ലേഖനങ്ങളും ഏകദേശം 50 നോവലുകളും മറ്റു പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.  

ജീവിതരേഖ

ആലിസ് ഡിഹിൽ, ആലിസ് ജ്യോർജിന മാൻഗോൾഡ് എന്ന പേരിൽ എസ്സെക്സിലെ ആവെലിയിൽ അവരുടെ അമ്മവഴിയുള്ള മുത്തശ്ശനായ ചാൾസ് വിഡലിൻറെ വീട്ടിലാണ് ജനിച്ചത്. അദ്ദേഹം ജമൈക്കയിൽ ജനിച്ച ഒരു ഗ്രാമീണ ഡോക്ടറായിരുന്നു. 1804 മുതൽ അദ്ദേഹം ആവെലിയിൽ തൻറെ പ്രാക്ടീസ് തുടരുന്നുണ്ടായിരുന്നു. കാൾസ് മാൻഗോൾഡിൻറെയും എലിസയുടെയും രണ്ടാമത്തെ കുട്ടിയായിരുന്നു അവർ. അവർ പ്രധാനമായും ലണ്ടനിലാണ് ജീവിച്ചത്. അവിടെ ആലിസ് സംഗീതം പഠിക്കുകയും ചെയ്തിരുന്നു.

1861 ൽ പാരീസിലെ ഒരു സ്റ്റേജിലാണ് ആലിസ് ആദ്യമായി പിയാനോയിലുള്ള പ്രാവണ്യം തെളിയിച്ചത്.1863 ൽ അവർ ഒരു വയലിനിസ്റ്റും സംഗീത സംവിധായകനുമായ ലൂയിസ് ഡഹ്‍ലെയെ (c. 1837 – 1910) വിവാഹം കഴിച്ചിരുന്നു. അവർക്ക് 6 കുട്ടികളായിരുന്നു ഉണ്ടായിരുന്നത്.  1872 വരെ പിയാനോയിൽ പ്രാഗല്ഭ്യം തെളിയിച്ചിരുന്നു.

അവലംബം

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya