ആരൺ ഷ്വാർട്‌സ്
ഇന്റർനെറ്റ് ഉള്ളടക്കങ്ങളെ ആവശ്യക്കാരിലേക്ക് എത്തിയ്ക്കുന്ന വെബ് ഫീഡ് ഫോർമാറ്റിന്റെ വിഭാഗമായ ആർഎസ്എസ് 1.0 (RSS 1.0) രൂപകൽപ്പനയിലെ നിർണ്ണായക വ്യക്തിയായിരുന്നു ആരൺ സ്വാർട്‌സ് (8 നവംബർ 1986 - 11 ജനുവരി 2013). 14 വയസ്സിലാണ് ആരോൺ ആർഎസ്എസ് 1.0 രൂപകൽപ്പന ചെയ്തത്.[1] സോഷ്യൽ ന്യൂസ് വെബ്‌സൈറ്റായ റെഡ്ഡിറ്റിന്റെയും, പകർപ്പവകാശ അനുമതി പത്രങ്ങൾ ലാഭേച്ഛയില്ലാതെ നൽകുന്ന ക്രിയേറ്റീവ് കോമൺസ്ന്റെയും, സ്ഥാപകരിൽ ഒരാളായ ആരൺ ഇന്റർനെറ്റിലെ വിവരങ്ങൾ സൗജന്യമായി ലഭ്യമാക്കാൻ വേണ്ടി പ്രവർത്തിച്ചവരിൽ പ്രമുഖനാണ്.[2][3] ജേസ്റ്റോറിൽ നിന്നുള്ള ലേഖനങ്ങൾ മോഷ്ടിച്ചു എന്ന കുറ്റം ചുമത്തപ്പെട്ട ആരോൺ 27ആം വയസ്സിൽ ആത്മഹത്യ ചെയ്യുകയായിരുന്നു. ജീവിത രേഖകുട്ടിക്കാലം മുതലെ കംപ്യൂട്ടർ പ്രോഗ്രാം ചെയ്യാൻ ആരംഭിച്ച സ്വാർട്സ്, പതിനാലാം വയസ്സിൽ ആർഎസ്എസിൻറെ ആദ്യ പതിപ്പ് കണ്ടുപിടിക്കുന്നതിൽ പങ്കു വഹിച്ചു. ഹാക്കിങ്ങിന്റെ പേരിൽ അടുത്ത കാലത്തു സ്വാർട്സിനെതിരേ കേസെടുത്തിരുന്നു. ഇന്റർനെറ്റ് സെൻസർഷിപ്പിനെതിരേ പോരാടുന്ന സംഘടനയായ ഡിമാൻഡ് പ്രോഗ്രസ് ക്യാംപെയ്ൻ ഗ്രൂപ്പ് സ്ഥാപകരിൽ ഒരാളാണ്.[4] ഡിജിറ്റൽ ലൈബ്രറിയായ ജെസ്‌റ്റോറിൽ നിന്നും 40 ലക്ഷത്തോളം അക്കാദമിക് പ്രബന്ധങ്ങൾ ഡൗൺലോഡ് ചെയ്ത് പൊതുജനങ്ങൾക്ക് സൗജന്യമായി ആരൺ വിതരണം ചെയ്തിരുന്നു. 35 വർഷത്തോളം തടവും 10 ലക്ഷം ഡോളർ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.[5] കേസിൽ വിചാരണ തുടങ്ങാനിരിക്കെയാണ് ഇരുപത്തിയാറാം വയസ്സിൽ അദ്ദേഹം ആത്മഹത്യ ചെയ്തു. കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ അദ്ദേഹത്തിന് ദീർഘകാലം തടവിൽ കഴിയേണ്ടി വരുമായിരുന്നു. റിച്ച് സൈറ്റ് സമ്മറി എന്നറിയപ്പെടുന്ന ആർ.എസ്.എസ് സംവിധാനം ഉപയോഗിച്ച് വിവിധ സൈറ്റുകളിൽ നിന്ന് അമേരിക്കൻ കോടതികളുടെ രേഖകൾ ഡൗൺലോഡ് ചെയ്ത് ആവശ്യക്കാർക്ക് സൗജന്യമായി വിതരണം ചെയ്തിരുന്നു[6]. കാലിഫോർണിയ ആസ്ഥാനമായുള്ള റെഡിറ്റ് വഴി നിരവധി വാർത്തകളും ലേഖനങ്ങളും കോടതിയുമായി ബന്ധപ്പെട്ട രേഖകളും ആരൺ ഇന്റർനെറ്റിൽ സൗജന്യമായി പ്രസിദ്ധീകരിച്ചു. ഇതേ തുടർന്നുള്ള ചർച്ചകളിലൂടെയാണ് ആരൺ പ്രശസ്തനായത്. കോടതി രേഖകൾ ചോർത്തിയ സംഭവത്തിൽ സ്വാർട്‌സിനെതിരെ എഫ്.ബി.ഐ അന്വേഷണം നടത്തിയിരുന്നുവെങ്കിലും കുറ്റം ചുമത്തിയിരുന്നില്ല.[7] മസാച്യുസെറ്റ്‌സ് ഇൻസ്റ്റിറ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്ന് രേഖകൾ ചോർത്തിയത് അടക്കമുള്ള നിരവധി കേസുകൾ അദ്ദേഹത്തിനെതിരെ ഉണ്ടായിരുന്നു. അമേരിക്കൻ പ്രതിനിധി സഭയിൽ അവതരിപ്പിച്ച ഓൺലൈൻ പകർപ്പവകാശ നിയമത്തിനെതിരെ ആരണിന്റെ നേതൃത്വത്തിൽ ശക്തമായ പ്രക്ഷോഭം നടന്നിരുന്നു. റ്റ്യൂ റിച്ച് സൈറ്റ് സമ്മറിസ്ഥിരമായി പുതുക്കപ്പെട്ടു കൊണ്ടിരിക്കുന്ന ബ്ലോഗുകൾ, വാർത്താ തലക്കെട്ടുകൾ, ഓഡിയോ, വീഡിയോ തുടങ്ങിയ ഇന്റർനെറ്റ് ഉള്ളടക്കങ്ങളെ ആവശ്യക്കാരിലേക്ക് തൽസമയം എത്തിക്കാനുപയോഗിക്കുന്ന വെബ് ഫീഡ് ഫോർമാറ്റുകളുടെ ഒരു വിഭാഗമാണ് ആർ.എസ്.എസ്. (ആർ.ഡി.എഫ്. സൈറ്റ് സമ്മറി എന്നാണ് യഥാർത്ഥ പേരെങ്കിലും റിയലി സിമ്പിൾ സിൻഡിക്കേഷൻ എന്നും വ്യാപകമായി ഉപയോഗിക്കുന്നു). കൃതികൾ
അവലംബം
പുറം കണ്ണികൾ
|