ആമി യാസ്ബെക്ക്
ആമി മേരി യാസ്ബെക്ക് (ജനനം: സെപ്റ്റംബർ 12, 1962) ഒരു അമേരിക്കൻ നടിയാണ്. 1994 മുതൽ 1997 വരെ പ്രക്ഷേപണം ചെയ്യപ്പെട്ട വിംഗ്സ് എന്ന ഹാസ്യ പരമ്പരയിലെ കേസി ചാപ്പൽ ഡേവൻപോർട്ട് എന്ന കഥാപാത്രം, 1988 ലെ സ്‌പ്ലാഷ്, ടൂ എന്ന ടെലിവിഷൻ സിനിമയിലെ മെർമെയ്‌ഡ് മാഡിസൺ എന്നീ വേഷങ്ങളിലൂടെയാണ് അവർ കലാരംഗത്ത് കൂടുതലായി അറിയപ്പെടുന്നത് (സ്പ്ലാഷ് എന്ന സിനിമയിൽ ഡാരിൽ ഹന്നയാണ് ഈ വേഷം ചെയ്തത്). നിരവധി ടെലിവിഷൻ ഷോകളിൽ അതിഥി വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ട അവർ ഹൗസ് II: ദി സെക്കൻഡ് സ്റ്റോറി, പ്രെറ്റി വുമൺ, പ്രോബ്ലം ചൈൽഡ്, പ്രോബ്ലം ചൈൽഡ് 2, ദി മാസ്ക്, റോബിൻ ഹുഡ്: മെൻ ഇൻ ടൈറ്റ്സ്, ഡ്രാക്കുള: ഡെഡ് ആൻഡ് ലവിംഗ് ഇറ്റ് എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ആദ്യകാല ജീവിതംഒഹായോയിലെ ബ്ലൂ ആഷിലെ സിൻസിനാറ്റി പ്രാന്തപ്രദേശത്ത് ഒരു വീട്ടമ്മയായ ഡൊറോത്തി ലൂയിസ് മേരിയുടെയും (മുമ്പ്, മർഫി) മാംസ വ്യവസായിയും പലചരക്ക് കട ഉടമയുമായിരുന്ന ജോൺ ആന്റണി യാസ്‌ബെക്കിന്റെയും[1] മകളായാണ് യാസ്‌ബെക്ക് ജനിച്ചത്.[2][3][4] പിതാവ് ലെബനീസ് വംശജനും മാതാവ് ഐറിഷ് വംശജയായിരുന്നു. അവലംബം
|