ആഭ്യന്തര വിനോദസഞ്ചാരംഒരു രാജ്യത്ത് താമസിക്കുന്നവർ ആ രാജ്യത്ത് തന്നെ നടത്തുന്ന വിനോദസഞ്ചാരമാണ് ആഭ്യന്തര വിനോദസഞ്ചാരം എന്ന് അറിയപ്പെടുന്നത്. [1] വിദേശ ഭാഷകളിൽ പരിമിതമായ നൈപുണ്യമുള്ള വലിയ രാജ്യങ്ങളിൽ (ഉദാഹരണത്തിന് റഷ്യ, ബ്രസീൽ, ജർമ്മനി, സ്പെയിൻ, യുണൈറ്റഡ് സ്റ്റേറ്റ്സ്) മൊത്തം ടൂറിസം വ്യവസായത്തിൽ ആഭ്യന്തര ടൂറിസം വളരെ വലിയ പങ്ക് വഹിക്കുന്നു. ഇൻ്റർനെറ്റിൻ്റെ ഉപയോഗം സാർവ്വത്രികമായത് ടൂറിസത്തെ, പ്രത്യേകിച്ചും ആഭ്യന്തര വിനോദസഞ്ചാരത്തെ വളരെയധികം സഹായിച്ചിട്ടുണ്ട്. ആളുകൾ സോഷ്യൽ മീഡിയകളിൽ ചിത്രങ്ങൾ പോസ്റ്റുചെയ്യുന്നതും അവർ സന്ദർശിച്ച സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പങ്കിടുന്നതും എല്ലാം ആഭ്യന്തര ടൂറിസത്തിന് ഉത്തേജനം നൽകുന്നതിൽ പങ്ക് വഹിച്ചിട്ടുണ്ട്.[2] ട്വിറ്ററിലെ പ്രമുഖ ട്രാവൽ പ്രൊഫൈലുകളിൽ, 2019 ലെ കണക്കനുസരിച്ച് ഇന്ത്യക്കാർക്കിടയിൽ ഏറ്റവും പ്രചാരമുള്ളത് കേരള ടൂറിസമാണ് എന്നതും ഇതിനോട് ചേർത്ത് വായിക്കാവുന്ന ഒന്നാണ്.[2] ആഭ്യന്തര ടൂറിസം ഇന്ത്യയിൽഇന്ത്യയിൽ ടൂറിസം ചെലവ് പ്രധാനമായും അന്താരാഷ്ട്ര ടൂറിസത്തിൽ നിന്നാണെങ്കിലും, ആഭ്യന്തര ടൂറിസത്തിൽ നിന്നുള്ള ചെലവ് 2028 വരെ നേർരേഖയിൽ വളർച്ച കൈവരിക്കുമെന്ന് പ്രവചിക്കപ്പെട്ടിട്ടുണ്ട്.[3] അതിനാൽ, ഇന്ത്യയിലെ ടൂറിസം വ്യവസായത്തിന്റെ സമഗ്രവികസനത്തിൽ ആഭ്യന്തര ടൂറിസം നിർണായക പങ്ക് വഹിക്കുന്നുണ്ട് എന്ന് തന്നെ പറയണം.[3] 2019 ൽ ഇന്ത്യയിലുടനീളം 2.3 ബില്യൺ ആഭ്യന്തര വിനോദസഞ്ചാര സന്ദർശനങ്ങൾ നടന്നിട്ടുണ്ട്, ഇത് മുൻ വർഷത്തെ അപേക്ഷിച്ച് വർദ്ധനവാണ്. രാജ്യത്തുടനീളം പ്രാദേശിക ടൂറിസ്റ്റ് സന്ദർശനങ്ങളിൽ 2000 മുതൽ വർദ്ധനവ് ആണ് രേഖപ്പെടുത്തുന്നത്.[2]
കേരളത്തിൽ2019 ൽ ആകെ 1.96 കോടി ആഭ്യന്തര വിദേശ വിനോദ സഞ്ചാരികൾ കേരളത്തിൽ എത്തിയിരുന്നു, ഇതിൽ ഭൂരിഭാഗവും (1.83 കോടി) ആഭ്യന്തര വിനോദസഞ്ചാരികൾ ആയിരുന്നു.[4] ഇതും കാണുകഅവലംബം
|