ആപ്രിക്കോട്ട്
പ്രൂണസ് അർമേനിയാക്ക (Prunus armeniaca) എന്നു ശാസ്ത്രനാമമുള്ള ഒരിനം ഫലവൃക്ഷമാണ് ആപ്രിക്കോട്ട്. റോസേസീ കുടുംബത്തിൽപ്പെട്ട ഇതിന്റെ ജന്മദേശം ചൈനയാണ്. അവിടെനിന്നും ദക്ഷിണ യൂറോപ്പിലൂടെ ഇത് അമേരിക്കൻ ഐക്യനാടുകളിൽ എത്തിച്ചേർന്നു. അനുയോജ്യ കാലാവസ്തപീച്ച് മരത്തേക്കൾ അല്പം കൂടി കട്ടിയുള്ള തടിയാണ് ഇതിന്റേത്. വളരെ നേരത്തെതന്നെ പുഷ്പ്പിക്കുന്ന ഇതിന് മഞ്ഞും അതിശൈത്യവും ഹാനികരമാണ്. അതിനാൽ മഞ്ഞുവീഴാത്തതും ഊഷ്മാവ് 10-150F-ൽ താഴാത്തതുമായ സ്ഥലമാണ് ആപ്രിക്കോട്ടു കൃഷി ചെയ്യാൻ തിരഞ്ഞെടുക്കപ്പെടാറുള്ളത്. ഉത്തരാഫ്രിക്കയിലും കാലിഫോർണിയായിലും ബ്രിട്ടന്റെ താരതമ്യേന ചൂടുകൂടിയ ഭാഗങ്ങളിലും ഇതു ധാരാളമായി വളരുന്നുണ്ട്. പഴങ്ങൾമഞ്ഞയോ, ഓറഞ്ചോ നിറത്തിലുള്ളതായിരിക്കും പഴങ്ങൾ. ഏതാണ്ടു മിനുസമേറിയ ഈ പഴങ്ങൾ പാകം ചെയ്യാതെ വെറുതേ കഴിക്കാൻ സ്വാദുറ്റതാണ്. ഉണക്കിയും സംസ്ക്കരിച്ചു ടിന്നിലടച്ചു ഇവ സംഭരിക്കപ്പെടുന്നു.[2] വംശവർധനവ്പ്ലം (Myrobalm plum), പീച്ച് എന്നിവയുടെ തൈകളിൽ മുകുളനം (budding) നടത്തിയാണ് ഈ വൃക്ഷങ്ങളുടെ വംശവർധനവ് സാധിക്കുന്നത്. തോട്ടത്തിൽ നടുമ്പോൾ രണ്ടു വൃക്ഷങ്ങൾ തമ്മിലുള്ള അകലം സാധാരണയായി 735 സെ.മീ. ആയിരിക്കും. കൃഷിചെയ്യുന്ന ഇനങ്ങൾതാഴെ കാണുന്നവയാണ് സാധാരണ കൃഷി ചെയ്യപ്പെടുന്ന ഇനങ്ങൾ.
ചൈനയിലും ജപ്പാനിലും വളരെ പ്രാധാന്യമുള്ള ഒരു വൃക്ഷമാണ് പ്രൂണസ് മ്യൂം (Prunus mume) എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ജാപ്പനീസ് ആപ്രിക്കോട്ട്. ഇതിനെ ഒരലങ്കാരവൃക്ഷമായും ഫലവൃക്ഷമായും അവർ വളർത്തുന്നു. അമേരിക്കയിൽ ഈ ഇനത്തിന് അത്രപ്രാധാന്യമില്ല. വൃക്ഷങ്ങൾ
പഴങ്ങൾ
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
|