ആദം ഡ്രൈവർ
ഒരു അമേരിക്കൻ നടനാണ് ആദം ഡ്രൈവർ. [1][2]ഗേൾസ് (2012–2017) എന്ന എച്ച്ബിഒ കോമഡി-നാടക പരമ്പരയിലെ ആദം സാക്ലറുടെ അഭിനയത്തിന് അദ്ദേഹം ശ്രദ്ധേയനായി. കോമഡി സീരീസിലെ മികച്ച സഹനടനുള്ള പ്രൈംടൈം എമ്മി അവാർഡിനായി തുടർച്ചയായി മൂന്ന് നോമിനേഷനുകൾ ലഭിച്ചു. ബ്രോഡ്‌വേയിൽ Mrs. വാറൻസ് പ്രൊഫഷണലിൽ (2010) അരങ്ങേറ്റം കുറിച്ച അദ്ദേഹം പിന്നീട് മാൻ ആന്റ് ബോയ് (2011) എന്ന ചിത്രത്തിലും അഭിനയിച്ചു. ലിങ്കൺ (2012), ഫ്രാൻസെസ് ഹ (2012), ഇൻസൈഡ് ലെവിൻ ഡേവിസ് (2013), സൈലൻസ് (2016) എന്നീ ചിത്രങ്ങളിൽ ഡ്രൈവർ സഹനടനായി. ആദ്യകാലജീവിതംഒരു നിയമവിദഗ്ദ്ധനായ നാൻസി റൈറ്റിന്റെയും (നീ സ്നീഡാമിന്റെയും) ജോ ഡഗ്ലസ് ഡ്രൈവറുടെയും മകനായി [3][4][5] കാലിഫോർണിയയിലെ സാൻ ഡിയേഗോയിലാണ് ഡ്രൈവർ ജനിച്ചത്. [6] പിതാവിന്റെ കുടുംബം അർക്കൻസാസിൽ നിന്നും അമ്മയുടെ കുടുംബം ഇന്ത്യാനയിൽ നിന്നും ആണ്. അദ്ദേഹത്തിന്റെ രണ്ടാനച്ഛൻ റോഡ്‌നി ജി. റൈറ്റ് ഒരു ബാപ്റ്റിസ്റ്റ് പള്ളിയിലെ ശുശ്രൂഷകനാണ്. [7][8] അദ്ദേഹത്തിറെ തലമുറയിൽ ഇംഗ്ലീഷ്, ഐറിഷ്, സ്കോട്ടിഷ്, ജർമ്മൻ, ഡച്ച് എന്നീ വംശജരുണ്ട്. [9] ഡ്രൈവറിന് ഏഴു വയസ്സുള്ളപ്പോൾ, തന്റെ മൂത്ത സഹോദരിയോടും അമ്മയോടും ഇൻഡ്യാനയിലെ മിഷാവാക്കയിലേക്ക് താമസം മാറി. 2001-ൽ ബിരുദം നേടാനായി മിഷാവാക്ക ഹൈസ്കൂളിൽ ചേർന്നു.[10][11] ജ്ഞാനസ്‌നാനം എടുത്തു മതപരമായി വളർന്ന ഡ്രൈവർ പള്ളിയിലെ ഗായകസംഘത്തിൽ പാടിയിരുന്നു.[12] അവലംബം
പുറത്തേക്കുള്ള കണ്ണികൾAdam Driver എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|