മറിയം തൗസാനി സംവിധാനം ചെയ്ത 2019 ലെ മൊറോക്കൻ നാടക ചിത്രമാണ് ആദം.[1] 2019 ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ അൺ സെർട്ടെയ്ൻ റിഗാർഡ് വിഭാഗത്തിലാണ് ഇത് പ്രദർശിപ്പിച്ചത്.[2][3] 92-ാമത് അക്കാദമി അവാർഡിൽ മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിമിനുള്ള മൊറോക്കൻ എൻട്രിയായി ഇത് തിരഞ്ഞെടുക്കപ്പെട്ടു. പക്ഷേ അത് നാമനിർദ്ദേശം ചെയ്യപ്പെട്ടില്ല.[4][5]
റോട്ടൻ ടൊമാറ്റോസിൽ, 22 നിരൂപകരിൽ നിന്നുള്ള നിരൂപണങ്ങളെ അടിസ്ഥാനമാക്കി ഈ ചിത്രത്തിന് 86% അംഗീകാരമുണ്ട്. ശരാശരി റേറ്റിംഗ് 6.6/10.[6]