Share to: share facebook share twitter share wa share telegram print page

ആംപ്ലിറ്റ്യൂഡ് മോഡുലേഷൻ

ഉയർന്ന ആവൃത്തിയിലുള്ള വൈദ്യുതകാന്തിക വാഹക തരംഗങ്ങളുടെ മേൽ ആവൃത്തി കുറഞ്ഞ (വിവരം ഉൾക്കൊള്ളുന്ന) തരംഗങ്ങളെ ഉൾപ്പെടുത്തുന്ന പ്രക്രിയയാണ് മോഡുലേഷൻ.

സാധാരണയായി അനലോഗ് സിഗ്നലുകളിൽ മൂന്ന് വിധത്തിലുള്ള മോഡുലേഷനുകളാണ് നടത്തുന്നത്:-

  1. ആംപ്ലിറ്റ്യൂഡ് മോഡുലേഷൻ (AM)
  2. ഫ്രീക്വൻസി മോഡുലേഷൻ (FM)
  3. ഫേസ് മോഡുലേഷൻ (PM)
Fig 1: ‌ഒരു ശബ്ദ സിഗ്നലിന്റെ AM, FM മോഡുലേറ്റു ചെയ്ത രൂപം.

ആംപ്ലിറ്റ്യൂഡ് മോഡുലേഷൻ (AM)

വാഹക തരംഗങ്ങളുടെ ആംപ്ലിറ്റ്യൂഡിനെ വിവരം ഉൾപ്പെടുന്ന തരംഗങ്ങളുടെ ആംപ്ലിറ്റ്യൂഡിനനുസരിച്ച് വ്യതിയാനം വരുത്തുന്ന മോഡുലേഷൻ രീതിയാണ് ആംപ്ലിറ്റ്യൂഡ് മോഡുലേഷൻ.

മോഡുലേഷൻ ഇൻഡക്സ്

വിവരം ഉൾക്കൊള്ളുന്ന തരംഗത്തിന്റെ ഏറ്റവും കൂടിയ ആംപ്ലിറ്റ്യൂഡിന്റെയും, വാഹക തരംഗത്തിന്റെ ഏറ്റവും കൂടിയ ആംപ്ലിറ്റ്യൂഡിന്റെയും അംശബന്ധമാണ് മോഡുലേഷൻ ഇൻഡക്സ്.

മോഡുലേഷൻ ഇൻഡക്സിന്റെ പ്രായോഗിക അളവ് ഒന്നിനെക്കാൾ കുറവായിരിക്കണം. മോഡുലേഷൻ ഇൻഡക്സ് ഒന്നിനെക്കാൾ കൂടുതൽ ആയാൽ ആംപ്ലിറ്റ്യൂഡ് ചെയ്ത തരംഗത്തിൽ നിന്നും വിവരം ഉൾക്കൊള്ളുന്ന സിഗ്നലിനെ ഫലപ്രദമായി വേർതിരിക്കാൻ കഴിയില്ല.

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya