Geographic detail from CAOP (2010)[2] produced by Instituto Geográfico Português (IGP)
പോർച്ചുഗലിലെ സ്വതന്ത്ര പ്രവിശ്യയായ അസൊറെസിലുള്ളടെർസെയ്റ ദ്വീപിലെ ഒരു നഗരവും മുനിസിപ്പാലിറ്റിയുമാണ് അൻഗ്ര ഡൊ ഹിറോയിസ്മോ. ഈ നഗരം സാധാരണയായി അൻഗ്ര എന്നറിയപ്പെടുന്നു[3][4]. 2011 ൽ ഇവിടത്തെ ജനസംഖ്യ 230 ചതുരശ്രകിലോമീറ്ററിൽ[5] 35,402 ആണ്[6]. ഇത് ടെർസെയ്റയുടെ തെക്ക് ഭാഗം മുഴുവനും ഉൾപ്പെടുന്നു. വടക്കേഭാഗത്ത് പ്രയ്യ ഡ വിറ്റോറിയ ആണ്. അസൊറെസിലെ മൂന്ന് പ്രവിശ്യാ തലസ്ഥാനങ്ങളിൽ ഒന്നാണ് അൻഗ്ര. ഫൈയ്യലിലെ ഹോർട്ട, സാവോ മിഗുവേലിലെ പൊൻറ ഡെൽഗഡ എന്നിവയാണ് മറ്റ് രണ്ടു പ്രവിശ്യാ തലസ്ഥാനങ്ങൾ. ഓരോ തലസ്ഥാനവും സർക്കാരിന്റെ മൂന്നു ഭാഗങ്ങളിൽ ഒന്നാണ്. അസോറിയൻ സുപ്രീം കോടതി അൻഗ്രയിൽ സ്ഥിതിചെയ്യുന്നു. അസോറിയൻ ബിഷപ്പിന്റെ ആസ്ഥാനവും അൻഗ്രയാണ്.
15-ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലാണ് ഈ നഗരം രൂപംകൊണ്ടത്. നെപ്പോളിയൻ യുദ്ധകാലത്ത് അൽമെയ്ഡ ഗാരെറ്റിന്റെ പ്ലേസ് ഓഫ് എക്സൽ ആയി അൻഗ്ര നഗരം മാറി. 1830 മുതൽ 1833 വരെ ഇവിടം ക്വീൻ മരിയ രണ്ട് ഓഫ് പോർചുഗലിന്റെ അഭയാർത്ഥി കേന്ദ്രവുമായി നിലനിന്നിരുന്നു. 1983 ൽ ഇവിടം യുനെസ്കോ ലോകപൈതൃക സ്ഥാനമായി പ്രഖ്യാപിച്ചു.
ചിത്രശാല
1671 ലെ അൻഗ്ര നഗരം
അൻഗ്ര നഗരത്തിന്റെ ഒരു വരപ്പ്
അൻഗ്ര നഗരം
ടെർസെറ ദ്വീപിലെ ഏറ്റവും വലിയ കൊടുമുടി.
അൻഗ്ര ഡൗൺടൗൺ
അൻഗ്ര ഡൊ ഹിറോയിസ്മോ നഗരം
അൻഗ്രയിലെ ഒരു ബീച്ച്
അൻഗ്രയിലെ ഒരു തെരുവ്
നഗരത്തിലെ കെട്ടിടങ്ങൾ
നഗരത്തിലെ പൂന്തോട്ടങ്ങൾ
Notes
↑INE, ed. (2010), Censos 2011 – Resultadas Preliminares [2011 Census – Preliminary Results] (in പോർച്ചുഗീസ്), Lisbon, Portugal: Instituto Nacional de Estatística, retrieved 1 January 2012