അവിജിത് റോയി
ബംഗ്ലാദേശിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ യുക്തിവാദി ബ്ലോഗെഴുത്തുകാരനും എഴുത്തുകാരനുമായിരുന്നു അവിജിത് റോയി(1972 - .26 ഫെബ്രുവരി 2015). അമേരിക്കൻ പൗരത്വം സ്വീകരിച്ചിരുന്ന റോയിയെ ധാക്ക പുസ്തകോൽസവത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ പ്രാദേശിക തീവ്രവാദി സംഘടനയായ അൻസാർ ബംഗ്ലക്കാർ കൊലപ്പെടുത്തി. ഭാര്യ റാഫിദ അഹമ്മദ് ബന്നയെയും അക്രമികൾ ക്രൂരമായി ആക്രമിച്ചു.[1] ജീവിതരേഖബ്ലോഗ് രചനകളിലൂടെ ശ്രദ്ധേനായ എഴുത്തുകാരനായിരുന്നു അവിജിത്ത് റോയി. റോയിയുടെ ബ്ലോഗുകളെ ബംഗ്ലാദേശിലെ മതമൗലികവാദികൾ രൂക്ഷമായി എതിർത്തിരുന്നു. ഇസ്ലാമിക മൗലികവാദികളിൽ നിന്നും കടുത്ത ഭീഷണി നേരിട്ടിരുന്നു. കഴിഞ്ഞവർഷം മതമൗലികവാദികളുടെ എതിർപ്പിനെ തുടർന്ന് ഓൺലൈൻ ബുക്‌സ്‌റ്റോറായ "രകമാരി. കോം', റോയിയുടെ പുസ്തകങ്ങൾ പിൻവലിച്ചിരുന്നു.[2] മുക്തേ മോനസ്വതന്ത്രമനസ് എന്നർഥം വരുന്ന മുക്തേ മോന എന്ന തലക്കെട്ടിൽ റോയ് എഴുതിയിരുന്ന ബ്ലോഗിന്റെ ഉള്ളടക്കം മതേതരത്വവും യുക്തിവാദവും പ്രോത്സാഹിപ്പിക്കുന്നതായിരുന്നു. കൃതികൾ
അവലംബം
|