അയോസ്റ്റ വാലി
വടക്കു പടിഞ്ഞാറൻ ഇറ്റലിയിലെ ഭാഗിക-സ്വയംഭരണാധികാരമുള്ള ഒരു പർവ്വത പ്രദേശമാണ് അയോസ്റ്റ വാലി (ഇറ്റാലിയൻ: Valle d'Aosta (official) or Val d'Aosta (usual), French: Vallée d'Aoste (official) or Val d'Aoste (usual), Franco-Provençal: Val d'Outa). പടിഞ്ഞാറുവശത്ത് ഫ്രാൻസിലെ റോൺ ആൽപ്സ്, വടക്ക് സ്വിറ്റ്സർലാന്റിലെ വാലൈസ്, തെക്കും കിഴക്കും ഇറ്റലിയിലെ പൈഡ്മോണ്ട് പ്രവിശ്യ എന്നിവയാണ് അതിർത്തികൾ. 3263 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ പ്രദേശത്തിന്റെ ജനസംഖ്യ ഏകദേശം 126,933 ആണ്. ഇറ്റലിയിലെ ഏറ്റവും ചെറുതും ഏറ്റവും കുറവ് ജനസംഖ്യയുള്ളതും ഏറ്റവും കുറവ് ജനസംഖ്യാ സാന്ദ്രതയുള്ളതുമായ പ്രദേശമാണിത്. പ്രോവിൻസുകളില്ലാത്ത ഏക ഇറ്റാലിയൻ പ്രദേശമാണിത് (1945-ൽ അയോസ്റ്റൻ പ്രോവിൻസ് പിരിച്ചുവിട്ടിരുന്നു). പ്രോവിൻസുകളുടെ ഭരണച്ചുമതലകൾ വഹിക്കുന്നത് പ്രാദേശിക ഭരണകൂടമാണ്.[5] ഈ പ്രദേശം 74 കമ്യൂണൈകളായി (കമ്യൂണുകൾ) തിരിച്ചിട്ടുണ്ട്. ഇറ്റാലിയൻ, ഫ്രഞ്ച്, എന്നീ രണ്ടു ഭാഷകളാണ് ഔദ്യോഗിക ഭാഷകൾ.[1] പ്രദേശവാസികൾ വാൾഡോടൈൻ എന്ന ഒരുതരം പ്രാദേശിക ഫ്രഞ്ച് രൂപവും സംസാരിക്കുന്നുണ്ട്. 2001-ൽ ഇവിടെ 75.41% ആൾക്കാരും ഫ്രഞ്ച് ഭാഷ സംസാരിക്കുന്നവരും 96.01% ഇറ്റാലിയൻ ഭാഷ അറിയുന്നവരും 55.77% the വാൾഡൊടൈൻ സംസാരിക്കുന്നവരും 50.53% ഈ ഭാഷകൾ എല്ലാം അറിയുന്നവരുമായിരുന്നു.[6] അയോസ്റ്റയാണ് പ്രാദേശിക തലസ്ഥാനം. അവലംബം
സ്രോതസ്സുകൾ
പുറത്തേയ്ക്കുള്ള കണ്ണികൾAosta Valley എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|