അയാൻ ഹിർസി അലി
സോമാലിയൻ വംശജയായ ആക്ടിവിസ്റ്റും എഴുത്തുകാരിയും ആണ് 'അയാൻ ഹിർസി അലി (Ayaan Hirsi Ali)'. Ayaan Xirsi Cali; അറബി: أيان حرسي علي / ALA-LC: Ayān Ḥirsī ‘Alī; 13 November 1969) ഇൻഫിഡെൽ (പുസ്തകം) ആണ് ഇവരുടെ പ്രസിദ്ധകൃതി. 1969 നവംബര് 13 ന് സൊമാലിയയില് ജനിച്ച അയാന് ഹിര്സി അലി ഡച്ച-അമേരിക്കന് ആക്ടിവിസ്റ്റ്, ഫെമിനിസ്റ്റ്, എഴുത്തുകാരി പണ്ഡിത, മുന് രാഷ്ട്രീയക്കാരി എന്നീ നിലകളില് പ്രശസ്തയാണ്.മുസ്ലിം സ്ത്രീകളുടെ അവകാശങ്ങള്ക്ക് വേണ്ടിയും നിര്ബന്ധിത വിവാഹത്തിനെതിരെയും ശൈശവ വിവാഹത്തിനെതിരെയും സ്ത്രീ ശാക്തീകരണത്തിനു വേണ്ടിയും വാദിച്ചു. സ്ത്രീകളുടെ അവകാശങ്ങള് സംരക്ഷിക്കുന്നതിനു വേണ്ടി ഒരു സംഘടന സ്ഥാപിക്കുകയും ചെയ്തു. ഇസ്ലാം മത വിശ്വാസിയായിരുന്ന ഹിര്സി അലി തന്റ്റെ വിശ്വാസത്തെ ഉപേക്ഷിക്കുകയും നിരീശ്വരവാദിയായി മാറുകയും ചെയ്തു. 2004 ല് തിയോ വാന് ഗോ (theo van gogh) ക്കൊപ്പം സബ്മിഷന് എന്ന ചിത്രത്തിന് സഹകരിച്ചു.
പുറത്തേക്കുള്ള കണ്ണികൾമ |