അമ്മ ദൈവം![]() അമ്മ ദൈവം എന്ന വാക്ക് മാതൃത്വം, ഊർവ്വരത, സൃഷ്ടി, ഭൂമി എന്നിവയെ പ്രതിനിധാനം ചെയ്യുന്ന ദൈവ സങ്കല്പത്തെക്കുറിക്കുന്നു. വളരെ മുൻപു മുതൽ ഇന്നോളം ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ അമ്മ ദൈവ സങ്കല്പം നിലനിന്നു വരുന്നു. ഭാരതത്തിലെ ശാക്തേയ സങ്കൽപ്പവും; "ആദിപരാശക്തി" എന്ന പരമാത്മദേവിയും അതിന്റെ ത്രിഗുണ ഭാവങ്ങൾ ആയ മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നിവർ ഇതിന് ഉദാഹരണമാണ്. സ്ത്രീയാണ് സൃഷ്ടിയുടെ അടിസ്ഥാനം എന്ന സങ്കൽപ്പത്തിൽ നിന്നാണ് ശാക്തേയർ കാളീ ആരാധന സ്വീകരിച്ചതെങ്കിലും പിന്നീടത് പാർവതിയുടെ (ദുർഗ്ഗ) പര്യായമായി തീരുകയായിരുന്നു. പ്രാചീന ശിലായുഗബിംബങ്ങൾപ്രാചീന ശിലായുഗ പര്യവേക്ഷണങൾക്കിടയിൽ ചെറിയ, സ്ത്രൈണ വിഗ്രഹങ്ങൾ ലഭിച്ചിട്ടുണ്ട്.BCE 24000- 22000നും ഇടയിൽ നിർമ്മിക്കപ്പെട്ടു എന്നു കണക്കാക്കപ്പെടുന്ന വിലൻഡോർഫിലെ വീനസ്, ശില്പം ആണ് അവയിൽ ഏറ്റവും പ്രസിദ്ധം.[1] ചില ചരിത്രകാരന്മാർ ഇവ മറ്റ് ആവശ്യാർത്ഥം ഉണ്ടാക്കിയതാകാം എന്നു കരുതുന്നുണ്ടെങ്കിലും മറ്റ് ചിലർ ഇവ മാതൃദൈവ സങ്കൽപ്പത്തെ പ്രതിനിധാനം ചെയ്യുന്നവയാണെന്ന് അഭിപ്രായപ്പെടുന്നു. നവീനശിലായുഗ ബിംബങ്ങൾ
മാതൃദൈവ സങ്കൽപ്പവുമായ് ബന്ധപ്പെട്ടത് എന്നു കരുതപ്പെടുന്ന വ്യത്യസ്ത നവീനശിലായുഗബിംബങ്ങൾ കണ്ടെത്തിയിട്ടുണ്ട്. മാനവ രാശിക്ക് ഇന്നു ലഭ്യമായതിൽ ഏറ്റവും പുരാതനമയ സാഹിത്യ ഗ്രന്ഥമായ ഋഗ്വേദാദി[2] ഗ്രന്ഥങ്ങളിൽ ഈശ്വരനെ മാതാവ്, ദേവീ, പൃഥ്വി മുതലായ വാക്കുകളാൽ സംബൊധന ചെയ്യുന്നുണ്ട്[3] മാതൃദൈവാരാധന വിവിധപ്രദേശങ്ങളിൽഇന്ത്യസിന്ധു നദീതട സംസ്കാരത്തിൽ മാതൃദൈവാരാധന നിലനിന്നിരുന്നതായ് ചില ചരിത്രകാരന്മാർ വിലയിരുത്തുന്നു.[4] ഈശ്വരനെ മാതൃരൂപിയായ് സങ്കൽപ്പിക്കുന്ന ശക്ത്യാരാധന ഇന്ത്യയിൽ പ്രാചീന കാലം മുതൽക്കേ നിലനിന്നിരുന്നു.[5]. അവലംബം
|