മലയാള സിനിമാ സീരിയൽ രംഗങ്ങളിലെ നിറസാന്നിദ്ധ്യമായ ഒരു തെന്നിന്ത്യൻ അഭിനേത്രിയാണ് അമ്പിളി ദേവി. മലയാളം ടെലിവിഷൻ വ്യവസായത്തിൽ ഒരു നടിയെന്ന നിലയിൽ സ്വന്തമായി ഒരു ഇടം നേടിയ അമ്പിളി ദേവി 2005 ൽ മികച്ച ടെലിവിഷൻ നടിയ്ക്കുള്ള കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് നേടിയിരുന്നു.
അഭിനയജീവിതം
സ്വകാര്യ ജീവിതം
കൊല്ലം ജില്ലയിൽ കുലങ്കരഭാiഗത്തുള്ള ചവറയിൽ, ജിജിഭവനിലെ ബാലചന്ദ്രൻ പിള്ളയുടെയും മഹേശ്വരി അമ്മയുടെയും മകളാണ് അമ്പിളി ദേവി. 2009 മാർച്ച് 27 ന് തിരുവനന്തപുരം സ്വദേശിയും സിനിമാ-സീരിയൽ ക്യാമറാമാനായിരുന്ന ലോവലുമായി വിവാഹം നടന്നുവെങ്കിലും അടുത്തകാലത്ത് അവർ വിവാഹ മോചിതരായി. പിന്നീട് സീരിയൽ നടനും മുൻകാല താരം ജയൻറെ സഹോദരൻറെ മകനുമായ ആദിത്യൻ ജയൻ അവരെ വിവാഹം കഴിച്ചു. ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, ഫോക്ക് ഡാൻസ് എന്നിവയിൽ പരിശീലനം നേടിയ നർത്തകിയാണ് അമ്പിളി ദേവി.