അബിഗയിൽ ജോൺസൺ
അബിഗയിൽ പിയറിപോൻഡ് അബ്ബി ജോൺസൺ [6]2014 മുതൽ അമേരിക്കയിലെ ഒരു ഇൻവെസ്റ്റ്മെന്റ് സ്ഥാപനമായ ഫിഡിലിറ്റി ഇൻവെസ്റ്റ്മെന്റ്സിലെ (FMR) പ്രസിഡന്റും, ചീഫ് എക്സിക്യൂട്ടിവ് ഓഫീസറും[7] ഫിഡിലിറ്റി ഇൻവെസ്റ്റ്മെന്റ്ന്റെ സഹോദരി സ്ഥാപനമായ ഫിഡിലിറ്റി ഇന്റർനാഷണലിന്റെ (FIL) അദ്ധ്യക്ഷയും ആണ്. ഫിഡിലിറ്റി സ്ഥാപിച്ചത് അബിഗയിലിന്റെ മുത്തച്ഛനായ എഡ്വേർഡ് സി. ജോൺസൺ II ആയിരുന്നു. അവരുടെ പിതാവ് എഡ്വേർഡ് സി. 'നെഡ്' ജോൺസൺ III ഫിഡിലിറ്റി ഇൻവെസ്റ്റ്മെന്റ്സിലെ ചെയൻമാനായി തുടരുന്നു. 2013 മാർച്ചിൽ ജോൺസൺ കുടുംബം കമ്പനിയുടെ 49% സ്റ്റോക്ക് സ്വന്തമാക്കുകയുണ്ടായി. 2016 നവംബറിൽ ജോൺസനെ ചെയർമാനായി തിരഞ്ഞെടുത്തു. സിഇഒയും പ്രസിഡന്റുമായി തുടരുകയും ലോകമെമ്പാടുമുള്ള 45,000 ജീവനക്കാരുമൊത്തുള്ള ഫിഡിലിറ്റിയുടെ പൂർണ്ണ നിയന്ത്രണം അവർക്ക് നൽകുകയും ചെയ്തു. [8] ജോൺസന്റെ സ്വത്ത് ഏകദേശം 16 ബില്യൺ ഡോളറാണ്. [9] അവർ ലോകത്തിലെ ഏറ്റവും സമ്പന്നയായ സ്ത്രീകളിൽ ഒരാളായി. ആദ്യകാല ജീവിതവും വിദ്യാഭ്യാസവും1961 ഡിസംബർ 19 ന് ബോസ്റ്റണിൽ അബിഗയിൽ പിയറിപോണ്ട് ജോൺസൺ ജനിച്ചു. 1946-ൽ ഫിഡിലിറ്റി മാനേജ്മെന്റ് ആൻഡ് റിസർച്ച് (എഫ്എംആർ) സ്ഥാപനം ആരംഭിച്ച എഡ്വേർഡ് സി. ജോൺസൺ രണ്ടാമന്റെ ചെറുമകളാണ് അവർ. മ്യൂച്വൽ ഫണ്ടുകൾ കമ്പനി കൈകാര്യം ചെയ്തു. അതിൽ വിവിധ സ്റ്റോക്ക് മാർക്കറ്റ് നിക്ഷേപകരുടെ പണം കൈകാര്യം ചെയ്യുന്ന പ്രൊഫഷണൽ പോർട്ട്‌ഫോളിയോ സ്പെഷ്യലിസ്റ്റുകളുടെ ഒരു സംഘം ഉൾപ്പെടുന്നു.[10] 1984-ൽ ജോൺസൺ , വില്യം സ്മിത്ത് കോളേജ് എന്നിവിടങ്ങളിൽ നിന്ന് ബിരുദം നേടുന്നതിനുമുമ്പ് കേംബ്രിഡ്ജ്, എംഎ സ്വകാര്യ സ്കൂൾ, ബക്കിംഗ്ഹാം ബ്രൗൺ, നിക്കോൾസിൽ ചേർന്നു.[11]1985–86 കാലഘട്ടത്തിൽ ബൂസ് അല്ലൻ ഹാമിൽട്ടണിൽ ഒരു കൺസൾട്ടന്റായി ജോലി ചെയ്തശേഷം ജോൺസൺ ഹാർവാർഡ് ബിസിനസ് സ്കൂളിൽ എംബിഎ പൂർത്തിയാക്കി. ഫിഡിലിറ്റി ഇൻവെസ്റ്റ്മെന്റ്സ്1988-ൽ ഹാർവാർഡ് ബിസിനസ് സ്കൂളിൽ നിന്ന് ബിരുദം നേടിയ ജോൺസൺ അവരുടെ മുത്തച്ഛൻ എഡ്വേർഡ് ജോൺസൺ രണ്ടാമൻ 1946-ൽ സ്ഥാപിച്ച ഫിഡിലിറ്റി ഇൻവെസ്റ്റ്‌മെന്റിൽ ഒരു അനലിസ്റ്റ്, പോർട്ട്‌ഫോളിയോ മാനേജർ എന്നീ നിലകളിൽ ചേർന്നു.[12] 2001-ൽ ഫിഡിലിറ്റി അസറ്റ് മാനേജ്‌മെന്റിന്റെ പ്രസിഡന്റായി സ്ഥാനക്കയറ്റം ലഭിച്ചു. 2005-ൽ റീട്ടെയിൽ, ജോലിസ്ഥലം, സ്ഥാപന ബിസിനസ് എന്നിവയുടെ തലവനായി. 2012-ൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 1977 മുതൽ അവളുടെ പിതാവ് ആയിരുന്ന സിഇഒ 2014 മുതൽ ജോൺസൺ ആയി. [13] 2016-ൽ അവർ ചെയർമാനായി.[14]2018 ൽ, ഫിഡിലിറ്റിയിൽ ജോൺസൺ ക്രിപ്റ്റോ കറൻസി നിക്ഷേപം (സാമ്പത്തിക ഇടപാടുകൾ സുരക്ഷിതമാക്കാനും അധിക യൂണിറ്റുകളുടെ നിർമ്മാണത്തെ നിയന്ത്രിക്കാനും ആസ്തി കൈമാറ്റം പരിശോധിക്കാനും ശക്തമായ ക്രിപ്റ്റോഗ്രാഫി ഉപയോഗിക്കുന്ന ഒരു വിനിമയ മാധ്യമമായി പ്രവർത്തിക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ള ഒരു ഡിജിറ്റൽ അസറ്റ് ആണ് ക്രിപ്റ്റോകറൻസികൾ ) അവതരിപ്പിച്ചു. ഇത് സ്ഥാപന നിക്ഷേപകർക്ക് ബിറ്റ്കോയിനും (പ്രധാനമായും ഇന്റർനെറ്റിലൂടെയുള്ള സാമ്പത്തിക ഇടപാടുകൾക്കായി ഉപയോഗിക്കുന്ന ഡിജിറ്റൽ നാണയമാണ് ബിറ്റ്കോയിൻ) ഈഥറും വ്യാപാരം ചെയ്യുന്നത് സാധ്യമാക്കി.[15] രാഷ്ട്രീയം2016-ൽ, പ്രസിഡന്റിന്റെ പ്രാഥമിക പ്രചാരണത്തിനായി നിയമപരമായി അനുവദിച്ച പരമാവധി തുകയായ 2,700 ഡോളർ ജോൺസൺ റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി ജെബ് ബുഷിന് നൽകി.[16] അവാർഡുകളും ബഹുമതികളുംക്യാപിറ്റൽ മാർക്കറ്റ്സ് റെഗുലേഷൻ കമ്മിറ്റി അംഗമാണ് ജോൺസൺ. സെക്യൂരിറ്റീസ് ഇൻഡസ്ട്രി ആൻഡ് ഫിനാൻഷ്യൽ മാർക്കറ്റ്സ് അസോസിയേഷന്റെ (സിഫ്മ) ഡയറക്ടർ ബോർഡ് അംഗമാണ്. ഫിനാൻഷ്യൽ സർവീസസ് ഫോറത്തിന്റെ ബോർഡിൽ സേവനമനുഷ്ഠിക്കുന്ന ആദ്യത്തെ, ഏക വനിതയാണ് അവർ.[17] വർഷങ്ങളായി ലോകത്തിലെ ഏറ്റവും ശക്തരായ വനിതകളിൽ ഒരാളായി ഫോർബ്സ് ജോൺസണെ തിരഞ്ഞെടുത്തു:
അവലംബം
|