അപ്പോളോ 17
![]() ചന്ദ്രനിൽ മനുഷ്യനെ ഇറക്കാനുള്ള അപ്പോളോ ദൗത്യങ്ങളിൽ അവസാനത്തേതായിരുന്നു അപ്പോളോ 17. അപ്പോളോ 17 ന്റെ വിജയത്തോടെ ആറു തവണ മനുഷ്യനെ ചന്ദ്രനിലിറക്കി എന്ന ബഹുമതിയും അമേരിക്ക കരസ്ഥമാക്കി. സാറ്റേൺ V റോക്കറ്റുപയോഗിച്ചായിരുന്നു വിക്ഷേപണം. 1972 ഡിസംബർ 7 ന് അന്താരാഷ്ട്രസമയം 05:33( ഇന്ത്യൻ സമയം പകൽ 11:03) നാണ് മൂന്നുയാത്രികരെയും വഹിച്ച് അപ്പോളോ വാഹനം കുതിച്ചുയർന്നത്. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്നുമായിരുന്നു വിക്ഷേപണം. 1972 ഡിസംബർ 11 ന് അന്താരാഷ്ട്രസമയം 19:55 ന് ചന്ദ്രനിലെ ടോറസ് ലിട്രോവ് എന്ന സ്ഥലത്ത് ഇറങ്ങി. മൂന്നു ദിവസവും മൂന്നുമണിക്കൂറുമാണ് രണ്ടു യാത്രികർ ചന്ദ്രോപരിതലത്തിൽ ചിലവഴിച്ച് പരീക്ഷണങ്ങൾ നടത്തിയത്. മിഷൻ കമാൻഡർ യുജിൻ എ സെർണാൻ ആയിരുന്നു. കമാൻഡോ മോഡ്യൂൾ പൈലറ്റായ റൊണാൾഡ് ഇ ഇവാൻസും ലൂണാർ മോഡ്യൂൾ പൈലറ്റായ ഹാരിസൺ എച്ച് സ്മിത്തുമായിരുന്നു മറ്റു യാത്രികർ. യൂജിൻ സെർണാനും ഹാരിസൺ സ്മിത്തും ചന്ദ്രോപരിതലത്തിലിറങ്ങി പരീക്ഷണങ്ങൾ നടത്തിയപ്പോൾ റൊണാൾഡ് ഇ ഇവാൻസ് ചന്ദ്രനു ചുറ്റുമുള്ള ഭ്രമണപഥത്തിൽ തന്നെ തുടർന്നു. സെർനാനും ഷിമിറ്റും ചന്ദ്രനിൽ താപപ്രവാഹപരീക്ഷണം നടത്തി. അവർ ചാന്ദ്രജീപ്പിൽ യാത്രചെയ്തു. തെർമോമീറ്റർ പ്രവർത്തിപ്പിച്ചു. അഗ്നിപർവതങ്ങളെക്കുറിച്ചുള്ള പഠനമായിരുന്നു ലക്ഷ്യം. ചാന്ദ്രപേടകം ഇറങ്ങിയ സ്ഥലത്തെ പൊടിയിൽ കാലുകൾ 20-25. സെ.മീറ്ററോളം താഴ്ന്നിരുന്നു. അവിടെ ഇളം ചെമപ്പുനിറത്തിലുള്ള പാറകൾ കണ്ടു. ജലാംശം ഉള്ളതായി സംശയിക്കപ്പെട്ടിരിക്കുന്നു. ഡിസംബർ 14നാണ് അവർ ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചത്. ഡിസംബർ 19ന് അവർ സുരക്ഷിതരായി ഭൂമിയിൽ തിരിച്ചെത്തുകയും ചെയ്തു. അവലംബം
പുറത്തേയ്ക്കുള്ള കണ്ണികൾWikimedia Commons has media related to Apollo 17.
|