അന്ന ഷരിഹിന
ഉക്രൈനിയൻ ഫെമിനിസ്റ്റും എൽബിജിടി പ്രവർത്തകയുമാണ് അന്ന ബോറിസിവ്‌ന ഷരിഹിന (ജനനം: c.1978). ഖാർകിവിലെ സ്ഫിയർ വിമൻസ് അസോസിയേഷൻ എന്ന ഫെമിനിസ്റ്റ് സംഘടനയുടെയും കീവിലെ കൈവ് പ്രൈഡ് എന്ന എൻജിഒയുടെയും സഹ സ്ഥാപകയുമാണ് അന്ന.[2] ഒരു ദശകത്തിലേറെയായി ഉക്രൈനിയൻ എൽബിജിടി കമ്മ്യൂണിറ്റിയിലും ലെസ്ബിയൻ സംഘടനകളിലും ഷരിഹിനയും പങ്കാളിയായ വീര ചെമിഗിനയും ചേർന്നു പ്രവർത്തിക്കുന്നു. സമത്വത്തിനുവേണ്ടി അവർ ഉക്രൈനിന്റെ തലസ്ഥാനമായ കീവിൽ ആദ്യ നടത്തം സംഘടിപ്പിച്ചു. 2015-ൽ കീവിൽ നടന്ന സമത്വത്തിനായുള്ള രണ്ടാമത്തെ നടത്തത്തിൽ പോലീസ് അനുഗമിച്ചിരുന്നു. ഈ ജാഥയിൽ നിരവധി മേഖലകളിൽനിന്നുള്ള വ്യക്തിത്വങ്ങളുടെയും പൊതുജനങ്ങളുടെയും പിന്തുണ ഉണ്ടായിരുന്നു. എന്നിരുന്നാലും ജാഥക്കെതിരായ തീവ്ര വലതുപക്ഷ അക്രമം കാരണം ജാഥ 15 മിനിറ്റ് മാത്രമേ നീണ്ടുനിന്നുള്ളൂ.[2] പരിപാടിയിൽ കാവൽ നിൽക്കുന്ന പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ പത്ത് പേർക്ക് ഈ അക്രമത്തിൽ പരിക്കേറ്റു.[3] ഷരിഹിനയുടെ ഫെമിനിസ്റ്റ് എൽബിജിടി പ്രവർത്തനം ഉക്രൈനിൽ തുടർച്ചയായ എതിർപ്പുകൾ നേരിട്ടു. ഖാർകിവിലെ ഒരു പുസ്തകശാലയിൽ എൽബിജിടി നീക്കങ്ങളെക്കുറിച്ച് അവർ ഒരു പ്രഭാഷണം നടത്തിയപ്പോൾ, ആ മീറ്റിംഗ് രണ്ടുതവണ മാറ്റി വെക്കേണ്ടിവന്നു. ആദ്യം ഖാർകിവിലെ നകിപെലോ പ്രസ് സെന്ററിലേക്കും തുടർന്ന് കൈവിസിന്റെ ഇസോലിയാറ്റ്സിയ സെന്ററിലേക്കും.[4] ഖാർകിവിന്റെ കമ്മ്യൂണിറ്റി സെന്ററായ പ്രൈഡ് ഹബിനെ 2018 ജൂലൈയിൽ മുഖംമൂടി ധരിച്ചെത്തിയവർ ഇരച്ചുകയറി ഹാൻഡ് ഗ്രനേഡുകൾ കൊണ്ട് ആക്രമിച്ചു. ആ കെട്ടിടം പിന്നീട് അവർ ചുവരെഴുത്ത് കൊണ്ടും മൃഗങ്ങളുടെ രക്തവും ഉപയോഗിച്ച് നശിപ്പിച്ചു. പോലീസിൽ പരാതികൾ നൽകിയിട്ടും, ആയിരത്തിലധികം പരാതികൾ ആഭ്യന്തരമന്ത്രി ആഴ്സൻ അവകോവിന് സമർപ്പിച്ചിട്ടും ആരും ഈ കുറ്റത്തിന് ശിക്ഷിക്കപ്പെട്ടില്ല.[5][6] 2019 മാർച്ചിൽ ആദ്യ വാരത്തിൽ ഖാർകിവിൽ ഒരു വനിതാ ഐക്യദാര്ഢ്യ വാരം സംഘടിപ്പിച്ചവരിൽ ഷരിഹിനയും ഉൾപ്പെടുന്നു. എൽജിബിടിക്യു കമ്മ്യൂണിറ്റി നേതാക്കളെ കാണാതെ ഉക്രൈയ്ൻ സന്ദർശിച്ചതിന് അമേരിക്കൻ രാഷ്ട്രീയക്കാരനും അഭിഭാഷകനുമായ മൈക്ക് പോംപിയോയെ 2020 ജനുവരിയിൽ ഷരിഹിന വിമർശിച്ചു.[5][6] അവലംബങ്ങൾ
ബാഹ്യ ലിങ്കുകൾ
|