അണ്ഡവാഹിനിക്കുഴലിലെ തടസ്സങ്ങൾ
അണ്ഡവാഹിനിക്കുഴലിലെ തടസ്സങ്ങൾ (ഫാലോപ്യൻ ട്യൂബ് ഒക്ലൂഷൻ) അറിയപ്പെടുന്ന ഫാലോപ്യൻ ട്യൂബ് തടസ്സം സ്ത്രീ വന്ധ്യതയുടെ ഒരു പ്രധാന കാരണമാണ്. ഇംഗ്ലീഷ്: Fallopian tube obstruction, തടയപ്പെട്ട ഫാലോപ്യൻ ട്യൂബുകൾക്ക് അണ്ഡത്തെയും ബീജത്തെയും സംയോജിപ്പിക്കാൻ കഴിയില്ല, അതിനാൽ ബീജസങ്കലനം അസാധ്യമാവുന്നു. ഫാലോപ്യൻ ട്യൂബുകൾ അണ്ഡവാഹിനികൾ, ഗർഭാശയ ട്യൂബുകൾ, സാൽപിംഗുകൾ (ഏകവചനം=സാൽപിൻക്സ്) എന്നും അറിയപ്പെടുന്നു. സ്ത്രീ വന്ധ്യതയുടെ ഏകദേശം 20 ശതമാനവും കുഴലിലെ തടസ്സങ്ങളാൽ കാരണങ്ങളാൽ സംഭവിക്കാം. [1] കുഴലിലെ അകന്ന ഭാഗത്തെ തടസ്സം സാധാരണയായി ഹൈഡ്രോസാൽപിൻക്സ് രൂപീകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു, [1] പലപ്പോഴും ക്ലമൈഡിയ ട്രാക്കോമാറ്റിസ് മൂലമാണ് ഇത് സംഭവിക്കുന്നത്. വയറിലെ ചർമ്മങ്ങൾ ഒട്ടിച്ചേരുന്നതു അത്തരമൊരു അണുബാധയുമായി ബന്ധപ്പെട്ടിരിക്കാം. കഠിനമായ രൂപങ്ങളിൽ, ഫിംബ്രിയകൾ കൂടിച്ചേർന്ന കേടുപാടുകൾ സംഭവിക്കാം, പക്ഷേ ചില പേറ്റൻസി ഇപ്പോഴും സംരക്ഷിക്കപ്പെട്ടേക്കാം. ട്യൂബിന്റെ മധ്യ ഭാഗം വന്ധ്യംകരണ പ്രക്രിയകളുടെ സ്ഥാനമായതിലാൽ മധ്യഭാഗത്തെ ട്യൂബൽ തടസ്സം ട്യൂബൽ ലിഗേഷൻ നടപടിക്രമങ്ങൾ മൂലമാകാം. സെപ്റ്റിക് അബോർഷൻ പോലുള്ള അണുബാധയ്ക്ക് ശേഷം പ്രോക്സിമൽ ട്യൂബൽ തടസ്സം ഉണ്ടാകാം കാരണങ്ങൾപെൽവിക് ഇൻഫ്‌ളമേറ്ററി ഡിസീസ് (പിഐഡി) പോലെയുള്ള അണുബാധ മൂലം ഏറ്റവും സാധാരണയായി ഒരു ട്യൂബ് തടസ്സപ്പെട്ടേക്കാം. ട്യൂബൽ വന്ധ്യതയുടെ നിരക്ക് പിഐഡിയുടെ ഒരു എപ്പിസോഡിന് ശേഷം 12%, രണ്ടിന് ശേഷം 23%, പിഐഡിയുടെ മൂന്ന് എപ്പിസോഡുകൾക്ക് ശേഷം 53% എന്നിങ്ങനെയാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.[1] എൻഡോമെട്രിറ്റിസ്, പ്രസവത്തിനു ശേഷമുള്ള അണുബാധകൾ, അപ്പെൻഡിസൈറ്റിസ്, പെരിടോണിറ്റിസ് എന്നിവയുൾപ്പെടെയുള്ള വയറിലെ അണുബാധകൾ മൂലവും ഫാലോപ്യൻ ട്യൂബുകൾ അടഞ്ഞിരിക്കുകയോ പ്രവർത്തനരഹിതമാവുകയോ ചെയ്യാം. വിദൂര ട്യൂബൽ ഒക്ലൂഷൻ ഉള്ള സ്ത്രീകൾക്ക് എച്ച്ഐവി അണുബാധയുടെ നിരക്ക് കൂടുതലാണെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.[2] ഗർഭനിരോധന മാർഗ്ഗമെന്ന നിലയിൽ ഫാലോപ്യൻ ട്യൂബുകൾ അടയ്ക്കാം. ഈ സാഹചര്യത്തിൽ, ട്യൂബുകൾ ആരോഗ്യമുള്ളവയാണ്, സാധാരണയായി നടപടിക്രമം ആവശ്യപ്പെടുന്ന രോഗികൾക്ക് കുട്ടികളുണ്ടായിരിക്കും. ചികിത്സഫാലോപ്യൻ ട്യൂബ് തടസ്സം പരമ്പരാഗതമായി ഫാലോപ്യൻ ട്യൂബൽ സർജറി (ട്യൂബോപ്ലാസ്റ്റി) ഉപയോഗിച്ചാണ് ചികിത്സിക്കുന്നത്. ആധുനിക കാലത്തെ ഒരു സാധാരണ ചികിത്സാ രീതിയാണ് ഇൻ വിട്രോ ഫെർട്ടിലൈസേഷൻ ഇത് കൂടുതൽ ചെലവ് വരുന്നതും എന്നാൽ ഇൻവെസീവ് അല്ലാത്തതും, ഫലം ഉടനടി ലഭിക്കുന്നതുമാണ്. ചില സ്ത്രീകളിൽ അടഞ്ഞിരിക്കുന്ന ഫാലോപ്യൻ ട്യൂബുകളുടെ തുറക്കാനും പ്രവർത്തനം തിരികെ നൽകാനുമുള്ള കഴിവിന് മാനുവൽ ഫിസിക്കൽ തെറാപ്പി പോലെയുള്ള ഇതര രീതികളും ഉദ്ധരിച്ചിട്ടുണ്ട്. അസിസ്റ്റഡ് റീപ്രൊഡക്റ്റീവ് ടെക്നോളജികൾ പോലുള്ള ചികിത്സകൾ ശസ്ത്രക്രിയയെക്കാൾ കൂടുതൽ ഉപയോഗിക്കാറുണ്ട്.[3] റഫറൻസുകൾ
|