അഡോറേഷൻ ഓഫ് ദ ഷേപേർഡ്സ്
1450-1451നും ഇടയിൽ വടക്കൻ ഇറ്റാലിയൻ നവോത്ഥാന കലാകാരനായിരുന്ന ആൻഡ്രിയ മാന്റെഗ്ന ചിത്രീകരിച്ച ഒരു ടെമ്പറ ചിത്രമാണ് അഡോറേഷൻ ഓഫ് ദ ഷേപേർഡ്സ്. ചരിത്രംമാന്റെഗ്നയുടെ ചെറുപ്പകാലത്ത് ചിത്രീകരിച്ച ഈ ചെറിയ ചിത്രം 1450-1451നും ഇടയിൽ ഫെറാറയിൽ മാന്റെഗ്ന താമസിക്കുന്നതിനിടെ ബോർസോ ഡി എസ്റ്റെ ചിത്രീകരിക്കാൻ നിയോഗിച്ചിരിക്കാം. ആദ്യം പാനലിൽ ചിത്രീകരിച്ച ഈ ചിത്രം പിന്നീട് അജ്ഞാതമായ ഒരു തീയതിയിൽ ക്യാൻവാസിലേക്ക് മാറ്റിയെങ്കിലും വലതുഭാഗത്ത് ഒരു ചെറിയ ഭാഗം നഷ്‌ടപ്പെട്ടിരുന്നു. 1586-ലെ മാർഗരിറ്റ ഗോൺസാഗ ഡി എസ്റ്റെയുടെ വസ്തുവകകളെ "പ്രോസെപിയോ ഡി ആൻഡ്രിയ മാന്റെഗ്ന" ("ആൻഡ്രിയ മാന്റെഗ്നയുടെ പ്രാദേശിക പശ്ചാത്തലം") എന്ന് പരാമർശിക്കുന്നു. 1603 ആയപ്പോഴേക്കും ഈ ചിത്രം കർദിനാൾ പിയട്രോ അൽഡോബ്രാൻഡിനിയുടെ ഉടമസ്ഥതയിലായിരുന്നു. അദ്ദേഹം അത് വില്ല ആൽഡോബ്രാൻഡിനിയിൽ സൂക്ഷിച്ചു. തുടർന്ന് അത് അദ്ദേഹത്തിന്റെ പിൻഗാമികൾക്ക് കൈമാറി. പിന്നീട് ഇത് പാംഫിലി കുടുംബത്തിനും അതിനുശേഷം ബോർഗീസിനും അനന്തരാവകാശമായി ലഭിച്ചു. 1792-ൽ ഈ ചിത്രം ചിത്രങ്ങളുടെ വ്യാപാരി അലക്സാണ്ടർ ഡേയ്ക്ക് വില്ക്കുകയും ചിത്രം ലണ്ടനിലേക്ക് കൊണ്ടുപോകുകയും ചെയ്തു. വില്യം ബുക്കാനൻ ഇത് ഹെർഫോഡ്ഷയറിലെ ഡൗൺടൺ കാസ്റ്റിലിലെ റിച്ചാർഡ് പെയ്ൻ നൈറ്റിന് വിറ്റു. ഒടുവിൽ അദ്ദേഹത്തിന്റെ അവകാശികൾ ജോസഫ് ഡുവീന് വിറ്റു. 1925-ൽ ഇത് ന്യൂയോർക്കിലെ ഡുവീനിൽ നിന്ന് ക്ലാരൻസ് മാക്കെ ഏറ്റെടുത്തു. മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിനായി ഇത് ഒരു അജ്ഞാത ദാതാവ് വാങ്ങി.[1] വിവരണംഈ ചിത്രം ഒരു തുറന്ന സ്ഥലത്താണ് സജ്ജീകരിച്ചിരിക്കുന്നത്. കല്ലുകൊണ്ടുള്ള പടിയുടെ നടുക്ക് മഡോണ കുട്ടിയുടെ മുമ്പിൽ മുട്ടുകുത്തി നിൽക്കുമ്പോൾ, വലതുവശത്ത് സെന്റ് ജോസഫ് ഉറങ്ങുകയും ഇടതുവശത്ത് രണ്ട് ഇടയന്മാർ പ്രാർത്ഥിക്കുകയും ചെയ്യുന്നു. സെന്റ് ജോസഫിന്റെ ഉറക്കം കന്യകയുടെയും കുട്ടിയുടെയും രക്ഷാധികാരി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പങ്ക് സൂചിപ്പിക്കാം. യേശുവിന്റെ ത്രിപാദാത്മകമായ ചിത്രീകരണം മാന്റെഗ്നയുടെ ചിത്രീകരണത്തിന്റെ സവിശേഷതയാണ്. ഇടതുവശത്ത് മറിയയുടെ കന്യകാത്വത്തെ പ്രതീകപ്പെടുത്തുന്ന വേലികെട്ടിയ പൂന്തോട്ടവും കാണപ്പെടുന്നു. വലതുവശത്ത് വിശാലമായ ഭൂപ്രകൃതിയിൽ ചെങ്കുത്തായ രണ്ട് പർവ്വതങ്ങളും ചിത്രീകരിച്ചിരിക്കുന്നു. മറ്റ് രണ്ട് ഇടയന്മാരെ വലതു പശ്ചാത്തലത്തിൽ പ്രതിനിധീകരിക്കുന്നു. ഒപ്പം കാൽവരി കുരിശിനോട് സാമ്യമുള്ള ഒരു വലിയ വൃക്ഷവും, യേശുവിന്റെ കഷ്‌ടാനുഭവത്തിന്റെ ഭാവിസൂചകവുമാണ്. യേശുവിന്റെ ജനനത്തിന്റെ പരമ്പരാഗത മൂക സാക്ഷിയായ ഒരു കാളയുമുണ്ട്. ചിത്രകാരനെക്കുറിച്ച്![]() ഒരു ഇറ്റാലിയൻ ചിത്രകാരൻ, റോമൻ പുരാവസ്തു വിദ്യാർത്ഥി, ജാക്കോപോ ബെല്ലിനിയുടെ മരുമകൻ എന്നീ നിലകളിൽ അറിയപ്പെട്ടിരുന്ന വ്യക്തിയായിരുന്നു ആൻഡ്രിയ മാന്റെഗ്ന. അക്കാലത്തെ മറ്റ് കലാകാരന്മാരെപ്പോലെതന്നെ, മാന്റെഗ്നയും പല പുതിയ കാഴ്ചപ്പാടുകളും പരീക്ഷിച്ചു, ഉദാ. ചക്രവാളത്തെ കൂടുതൽ താഴ്ത്തി ചിത്രീകരിച്ചുകൊണ്ട് സ്മാരകബോധം സൃഷ്ടിച്ചു. അടിസ്ഥാനപരമായി ചിത്രത്തിനോടുള്ള ശില്പപരമായ സമീപനത്തിന്റെ തെളിവാണ് അദ്ദേഹത്തിന്റെ ഫ്ലിന്റി, മെറ്റാലിക് ഭൂപ്രകൃതികളും കുറച്ച് കല്ലുകൊണ്ടുള്ള പ്രതിബിംബങ്ങളും. 1500 ന് മുമ്പ് വെനീസിലെ പ്രിന്റുകൾ നിർമ്മിക്കുന്ന ഒരു മുൻനിര ചിത്രശാലയ്ക്കും അദ്ദേഹം നേതൃത്വം നൽകി. അവലംബംകൂടുതൽ വായനയ്ക്ക്
|