പേജ് മേക്കർ ആദ്യകാലത്തെ ഡെസ്ക്ടോപ് പബ്ലിഷിംഗ് സോഫ്റ്റ് വെയറുകളിൽ ഒന്നായിരുന്നു. അൽഡസ് ആണ് ഇത് 1985 ൽ രൂപപ്പെടുത്തിയത്. തുടക്കത്തിൽ മാക്കിന്റോഷിന് മാത്രമായിരുന്നെങ്കിലും 1987 ൽ വിന്റോസ് വേർഷനും പുറത്തിറക്കി. അഡോബി സിസ്റ്റംസ് 2001ൽ പുറത്തിറക്കിയ ഒരു ഡി.റ്റി.പി. സോഫ്റ്റ്വെയറാണ് അഡോബി പേജ്മേക്കർ 7.0. പേജ്മേക്കർ സോഫ്റ്റ്വെയർ പരമ്പരയിലെ ഒൻപതാമത്തെ വേർഷനാണ് ഇത്.
വിഷമമേറിയ ഘടനകളോടുകൂടിയ പേജുകൾ നിർമ്മിക്കാനും, അവ ഇലക്ട്രോണിക്ക് മാദ്ധ്യമങ്ങളിൽ സൂക്ഷിച്ചുവെയ്ക്കാനും, ഉന്നത നിലവാരം പുലർത്തുന്ന പ്രിന്റുകൾ നിർമ്മിക്കാനും പേജ്മേക്കർ സഹായിക്കുന്നു.
പേജ്മേക്കറിന്റെ യൂസർ ഇന്റർഫേസിൽ പ്രധാനമായും 6 ഘടകങ്ങളാണ് ഉള്ളത്[2];
ഇത് പേജ്മേക്കറിന്റെ മുകളിലായാണ് സ്ഥിതിചെയ്യുന്നത്. സോഫ്റ്റ്വെയറിന്റെ പേരും, നിർമിച്ചുകൊണ്ടിരിക്കുന്ന അഥവാ തിരുത്തിക്കൊണ്ടിരിക്കുന്ന ഡോക്യുമെന്റിന്റെ തലക്കെട്ടും ഈ തലത്തിലാണ് പ്രദർശിപ്പിക്കുന്നത്.
ടൈറ്റിൽ ബാറിന്റെ താഴെയാണ് ഇതിന്റെ സ്ഥാനം. ഫയൽ, എഡിറ്റ്, ലേഔട്ട്, വ്യൂ, ഹെൽപ്പ് മുതലായ സാധാരണ മെനു ഓപ്ഷനുകളാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്.
മെനു ബാറിലെ മെനു ഓപ്ഷനുകൾക്കുള്ളിലുള്ള പൊതുവായി ഉപയോഗിക്കപ്പെടുന്ന വിവിധ കമാൻഡുകളാണ് (ഉദാഹരണം: സേവ്, പ്രിന്റ്, ഓപ്പൺ) ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്. ഉപയോക്താവിന് അവ വേഗത്തിൽ ലഭ്യമാക്കുകയാണ് ഈ ഘടകത്തിന്റെ ലക്ഷ്യം.
സോഫ്റ്റ്വെയർ സ്ക്രീനിന്റെ ഇടതുവശത്തായാണ് ഇത് സ്ഥിതിചെയ്യുന്നത്. പേജുകൾ നിർമ്മിക്കുന്നതിന് ആവശ്യമായ വിവിധ ഉപകരണങ്ങൾ ഇത് ലഭ്യമാക്കുന്നു. ടൂൾ ബോക്സിൽ ഉൾപ്പെട്ടിരിക്കുന്ന വിവിധ ഉപകരണങ്ങൾ താഴെപ്പറയുന്നവയാണ്;
ഡോക്യുമെന്റിൽ ഉൾപ്പെട്ടിരിക്കുന്ന വിവിധ ഘടകങ്ങൾ തിരഞ്ഞെടുക്കാൻ ഇത് സഹായിക്കുന്നു.
അക്ഷരങ്ങളും, അക്കങ്ങളും താളിൽ ഉൾപ്പെടുത്താൻ ഈ ടൂൾ സഹായിക്കുന്നു.
ചിത്രങ്ങളോ, വാചകങ്ങളോ പ്രത്യേക രീതിയിൽ ചരിക്കാനോ തിരിക്കാനോ ഇത് സഹായിക്കുന്നു
ചിത്രങ്ങൾ ചെറുതാക്കാനോ, അരികുകൾ മുറിച്ചുമാറ്റാനോ ഇത് ഉപയോഗിക്കുന്നു.
താളിൽ ചെരിച്ചുള്ള വരകൾ വരയ്ക്കാനാണ് ഇത് ഉപയോഗിക്കുന്നത്. ഇതുപയോഗിച്ച് വിവിധ നീളങ്ങളിലുള്ള വരകൾ വരയ്ക്കാൻ സാധിക്കും.
ലംബവും തിരശ്ചീനവുമായ വരകൾ ഇതുപയോഗിച്ച് വരയ്ക്കാൻ സാധിക്കും.
താളിൽ സമചതുരാക്രതിയിലുള്ള പെട്ടികൾ വരയ്ക്കാനാണ് ഈ ടൂൾ ഉപയോഗിക്കുന്നത്.
ടെക്സ്റ്റ് ഉൾപ്പെടുത്താൻ കഴിയുന്ന ബോക്സുകൾ നിർമ്മിക്കാനാണ് ഇത് ഉപയോഗിക്കുന്നത്.
വൃത്തങ്ങളും ദീർഘവൃത്തങ്ങളും വരയ്ക്കാനാണ് ഈ ഉപകരണം ഉപയോഗിക്കുന്നത്.
ടെക്സ്റ്റ് ഉൾപ്പെടുത്താൻ കഴിയുന്ന വൃത്തങ്ങൾ വരയ്ക്കാൻ ഉപയോഗിക്കുന്നു.
ഒരേ വലിപ്പമുള്ള വിവിധ വശങ്ങളുള്ള പോളിഗണുകൾ വരയ്ക്കാൻ ഉപയോഗിക്കുന്നു.
ടെക്സ്റ്റ് ഉൾപ്പെടുത്താൻ കഴിയുന്ന പോളിഗണുകൾ വരയ്ക്കാൻ ഉപയോഗിക്കുന്നു.
സൗകര്യപ്രദമായ ദൃശ്യത്തിനായി പേജ് മുഴുവനായി സ്ക്രീനിൽ നീക്കാൻ ഹാൻഡ് ടൂൾ ഉപയോഗിക്കുന്നു.
താളിന്റെ ദൃശ്യം വലുതാക്കാനോ, ചെറുതാക്കാനോ ഉപയോഗിക്കുന്നു.
വാക്കുകൾക്കോ താളിൽ ഉൾപ്പെടുത്തിയിരിക്കുന്ന മറ്റ് ഘടകങ്ങൾക്കോ വിവിധ നിറങ്ങൾ നൽകാൻ കളർ പാലെറ്റ് ഉപയോഗിക്കുന്നു. ഒരു ഘണ്ഡികയുടെ ദൃശ്യരൂപം മാറ്റുന്നതിന് സ്റ്റൈൽ പാലെറ്റ് ഉപയോഗിക്കുന്നു.
ചിത്രങ്ങൾക്കോ, വാക്കുകൾക്കോ ചെറിയ മാറ്റങ്ങൾ വരുത്താനാണ് ഇത് ഉപയോഗിക്കുന്നത്.
Adobe has discontinued development of PageMaker
{{cite book}}
|access-date=
|url=