Share to: share facebook share twitter share wa share telegram print page

അഞ്ജലി ജോസഫ്


ഇംഗ്ലണ്ടിൽ ജീവിക്കുന്ന ഒരു യുവ ഇന്ത്യൻ സാഹിത്യകാരിയാണ് അഞ്ജലി ജോസഫ് (Anjali Joseph). അഞ്ജലിയുടെ ആദ്യ നോവലായ സരസ്വതി പാർക്കിന് രാജ്യാന്തര പുരസ്കാരങ്ങളായ ബെറ്റി ട്രാസ്‌ക് അവാർഡും ഡെസ്മണ്ട് എലിയട്ട് പ്രൈസും നേടിയിട്ടുണ്ട്.[1]

ജീവചരിത്രം

1978-ൽ മുംബൈയിൽ ജനിച്ച അഞ്ജലിയുടെ പിതാവ് മലയാളിയും മാതാവ് ബംഗാളിയുമാണ്. ശാസ്ത്ര ഗവേഷകനായ പിതാവ് വാർവിക് സർവകലാശാലയിൽ അധ്യാപകനായപ്പോൾ അഞ്ജലിയുടെ ഏഴാം വയസ്സിൽ കുടുംബം ലണ്ടനിലേക്ക് പോയതാണ്. പിൽക്കാലത്ത് മാതാപിതാക്കൾ ഇന്ത്യയിലേക്ക് മടങ്ങിയപ്പോഴും കേംബ്രിഡ്‌ജിലെ ട്രിനിറ്റി കോളേജിൽ ഇംഗ്ലീഷ് അധ്യാപികയായ അഞ്ജലി അവിടെ തുടർന്നു.[2] തന്റെ ആദ്യ നോവലിന് അഞ്ജലി പശ്ചാത്തലമാക്കിയത് ജനിച്ചു വീണ മുംബൈ എന്ന ഇന്ത്യൻ നഗരത്തിലെ ഭവന സമുച്ചയങ്ങളും അവിടുത്തെ ജീവിതങ്ങളുമായിരുന്നു.

അവലംബം

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya