അഞ്ജന ജയപ്രകാശ്
അഞ്ജന ജയപ്രകാശ് തമിഴ്, മലയാളം ചലച്ചിത്ര മേഖലകളിൽ പ്രവർത്തിക്കുന്ന ഒരു അഭിനേത്രിയാണ്. ധ്രുവങ്കൾ പതിനാറ് (2016) എന്ന തമിഴ് ബ്ലോക്ക്ബസ്റ്റർ ചിത്രത്തലെ പ്രധാന കഥാപാത്രങ്ങളിലൊന്ന് അവതരിപ്പിക്കുന്നതിനുമുമ്പ് നിരവധി ഹ്രസ്വ ചിത്രങ്ങളിലും ഏതാനും ചലച്ചിത്രങ്ങളിലും സഹവേഷങ്ങളിൽ അഞ്ജന അഭിനയിച്ചിട്ടുണ്ട്. ആദ്യകാലംയു.എ.ഇ.യിലെ ദുബായിലാണ് അഞ്ജന ജനിച്ചത്. സ്കൂൾ വിദ്യാഭ്യാസം ദുബായിൽ പൂർത്തിയാക്കിയ അഞ്ജന, കോയമ്പത്തൂരിലെ കുമാരഗുരു കോളേജ് ഓഫ് ടെക്നോളജിയിൽ ഫാഷൻ ടെക്നോളജിയിൽ ബി.ടെക് ബിരുദം നേടുകയെന്ന ലക്ഷത്തോടെയാണ് അഞ്ജന കോയമ്പത്തൂരിലേയ്ക്കു എത്തിയത്. പിൽക്കാലത്ത് ധ്രുവങ്കൾ പതിനാറ് എന്ന ചിത്രം സംവിധാനം ചെയ്ത കാർത്തിക് നരേൻ[1] കോളേജിൽ അവരുടെ സീനിയർ ആയിരുന്നു. കോളജ് ഫാഷൻ ഷോകളുടേയും ഡിസൈനർ പരിപാടികളുടേയും ഭാഗമായായ് അവർ മോഡലിംഗ് ആരംഭിച്ചത്. കോളേജിൽ നിർമ്മിച്ചിരുന്ന ഹ്രസ്വ ചിത്രങ്ങളിൽ വേഷമിടുന്നതിനും അവസരം ലഭിച്ചിരുന്നു. സിനിമകൾ
2023 Turbo അവലംബം |