അഗ്വിർ, ദ റാത്ത് ഓഫ് ഗോഡ്
1972 ൽ വെർണർ ഹെർസോഗ് രചിച്ച് സംവിധാനം ചെയ്ത അതി സാഹസിക സിനിമ.ക്ലോസ് കിൻസ്കി യാണു ഇതിലെ പ്രധാന വേഷം ചെയ്തിരിക്കുന്നത്. കഥാ സംഗ്രഹംദക്ഷിണ അമേരിക്കയിലെ ആമസോൺ നദിക്കരയിൽ ഇതുവരെയും ആർക്കും എത്തിച്ചേരാനും പിടിച്ചടക്കാനും കഴിയാതിരുന്നതെന്നു വിശ്വസിക്കപ്പെട്ടിരുന്ന സുവർണ്ണ നഗരിയായ എൽ ഡൊറാഡൊ കീഴടക്കാനായി സ്പാനിഷ് രാജാവയച്ച സംഘത്തിലെ പടയാളിയായ ലോപ് ദെ അഗ്വിറിന്റെയും സംഘത്തിന്റെയും അതി സാഹസികയാത്രയെക്കുറിച്ചാണു ഈ സിനിമ വിവരിക്കുന്നത്. വളരെക്കുറച്ചു സംഭാഷണവും കഥാ സന്ധർഭങ്ങളും മാത്രമുള്ള ഈ സിനിമ ഒരു കഥാപാത്രത്തിന്റെ മനസ്സിലെ ഏകാതിപത്യപ്രവണതകളിലൂടെയാണു വികസിക്കുന്നത്. യാത്രാ സംഘത്തിന്റെ നേത്രുത്വം പതുക്കെ കൈപ്പിടിയിലാക്കിയ അഗ്വിർ സദാ സമയവും അപകടം ഒളിച്ചിരിക്കുന്ന ആമസോൺ കാടുകളിലൂടെ ചങ്ങാടത്തിൽ തന്റെ സംഘവുമായി യാത്ര തുടരുന്നു. ഓരോരാളായി കൊല്ലപ്പെടുമ്പോഴുഴും അദ്ദേഹം തളരുന്നില്ല. ഭ്രാന്തമായ ആവേശത്താൽ യാത്ര തുടരുന്നു. അവലംബം
പുറത്തേക്കുള്ള കണ്ണികൾ |