സംയോജിത ഗൈഡഡ് മിസൈൽ വികസന പദ്ധതിയിലൂടെഇന്ത്യ സ്വയം വികസിപ്പിച്ചെടുത്ത ആണവായുധ വാഹക ശേഷിയുള്ള ഭൂഖണ്ടാന്തര മിസൈലാണ് അഗ്നി-3. ഇന്ത്യ 2008 മേയിൽ പരീക്ഷണം നടത്തിയ ഇതിന് 3000 കിലോമീറ്ററാണ് ദൂരപരിധി. പ്രഹരശേഷിയിൽ രണ്ടാം സ്ഥാനമുള്ള ഇന്ത്യയുടെ മിസൈലാണ് അഗ്നി 3 4000 കിലോമീറ്റർ വരെ ദൂരപരിധി വർദ്ധിപ്പിക്കാവുന്ന അഗ്നി-3 ന്റെ കീഴിൽ ചൈനയിലെ മിക്ക നഗരങ്ങളും വരും. ഇതോടെ ചൈനയുമായി പ്രതിരോധസംവിധാനങ്ങൾ ഒപ്പമെത്തിക്കുന്നതിൽ ഇന്ത്യ ഒരു പടികൂടി കടന്നു.[4] ഒറീസയിലെ വീലര് ദ്വീപിലാണ് അവസാന പരീക്ഷണം നടന്നത്. ചൈനാ തലസ്ഥാനമായ ബെയ്‌ജിങ്ങ്, ഷാൻഹായ് നഗരം, ഇന്ത്യൻ മഹാസമുദ്രത്തിലെഅമേരിക്കൻ സൈനിക താവളം തുടങ്ങിയവ മിസൈലിന്റെ പരിധിയിൽ വരും.[5]
നിർമ്മാണചരിത്രം
2006-ൽ നടത്തിയ അഗ്നിയുടെ പരീക്ഷണം പരാജയമായിരുന്നു.[6] വിക്ഷേപിച്ച് 65 സെക്കൻഡിനു ശേഷം മിസൈൽ ബംഗാൾ ഉൾക്കടലിൽ പതിക്കുകയാണ് ഉണ്ടായത്. തുടർന്ന് 2007 ഏപ്രിൽ 12 ന് നടന്ന രണ്ടാമത്തെ പരീക്ഷണം പൂർണ വിജയം കണ്ടിരുന്നു. ഫ്ലെക്സ് നോസിൽ കണ്ട്രോൾ സംവിധാനത്തിലായിരുന്നു ഈ പരീക്ഷണം.[7]
അളവുകൾ
അഗ്നി മിസൈലിന്റെ പരിധി
16മീറ്റർ നീളവും 1.8 മീറ്റർ വീതിയുമുള്ള അഗ്നി 3 ഇതു മൂന്നാം തവണയാണ് വിക്ഷേപിക്കുന്നത്. 48 ടൺ ഭാരമുള്ള മിസൈലിന് 1.5 ടൺ ഭാരമുള്ള പോർമുന വഹിക്കാൻ കഴിയും. ഇന്ത്യയിൽ എവിടെനിന്നും സഞ്ചരിക്കുന്ന വിക്ഷേപണ സംവിധാനം ഉപയോഗിച്ച് തൊടുക്കാനാകും എന്നതാണ് അഗ്നി 3ന്റെ പ്രത്യേകത. സെക്കൻഡിൽ 5,000 മീറ്റർ വേഗതയാണ് അഗ്നി -3 ന്റെ മറ്റൊരു പ്രത്യേകത. 700 കിലോമീറ്റർ പരിധി വരുന്ന അഗ്നി-1 നേക്കാളും, 2,500 മീറ്റർ പരിധി വരുന്ന അഗ്നി-2 നേക്കാളും ശക്തിയേറിയതാണ്. ഏതാനും പരീക്ഷണങ്ങൾ കൂടി കഴിഞ്ഞ് അഗ്നി 3 സെന്യത്തിന് കൈമാറാനാണ് പദ്ധതി.
↑Vishwakarma, Arun (2007–07–01). "Indian Long Range Strategic Missiles"(pdf). Lancer Publishers and Distributors. Archived(PDF) from the original on 2007-01-17. Retrieved 2007–12–13. {{cite web}}: Check date values in: |accessdate= and |date= (help)