അഗമ്പെൻ
അഗമ്പെൻ (പൂർണ നാമം: ജോർജിയോ അഗമ്പെൻ; English: Giorgio Agamben; Italian: [aˈɡambɛn]; ജനനം: 22 ഏപ്രിൽ 1942) ഇറ്റാലിയൻ ദാർശനികനാണ്. സ്റ്റേറ്റ് ഓഫ് എക്‌സെപ്ഷൻ, [3] [4][5] ഫോം ഓഫ് ലൈഫ്, ഹോമോ സാക്കെർ [6] മുതലായ ഗ്രന്ഥങ്ങളുടെ രചനയിലൂടെ ശ്രദ്ധനേടി. മിഷേൽ ഫൂക്കോയുടെ ജൈവരാഷ്ട്രീയം [7] എന്ന സങ്കൽപ്പത്തിന്റെ സാന്നിദ്ധ്യം അഗമ്പെന്റെ മിക്ക കൃതികളിലും കാണാൻ സാധിക്കും. ജീവിതരേഖറോം സർവ്വകലാശാലയിലാണ് അഗമ്പെൻ വിദ്യാഭ്യാസം നേടിയത്. സിമോൺ വീലിന്റെ രാഷ്ട്രീയ ചിന്തകളെ കുറിച്ച് അദ്ദേഹം അവിടെ വെച്ച് 1965ൽ ലൗറിയ (laurea) തീസിസ് രചിച്ചു. 1966ലും 68ലും മാർട്ടിൻ ഹൈദഗറുടെ ലെ തോർ സെമിനാറുകളിൽ (ഹെരാക്ലിറ്റസിനെയും ഹെഗലിനെയും കുറിച്ചുള്ളതായിരുന്നു സെമിനാറുകൾ) അഗമ്പെൻ പങ്കെടുത്തിരുന്നു. [8] 1970കളിൽ അദ്ദേഹം പ്രധാനമായും ഭാഷാശാസ്ത്രം, കാവ്യമീമാംസ, മധ്യകാല സംസ്‌കാരത്തെ കുറിച്ചുള്ള വിഷയങ്ങൽ എന്നിവയിലായിരുന്നു പ്രധാനമായും അന്വേഷണങ്ങൾ നടത്തിയുന്നത്. ഇക്കാലത്ത് അഗമ്പെൻ തന്റെ പ്രാഥമികമായ ധാരണകളെ വികസിപ്പിക്കുകയുണ്ടായി. അപ്പോഴും അദ്ദേഹത്തിന്റെ രാഷ്ട്രീയ ധാരണകൾ പ്രകടമാക്കപ്പെട്ടിരുന്നില്ല. 1974-74 കാലഘട്ടത്തിൽ ലണ്ടൻ സർവ്വകലാശാലയുടെ വാർബർഗ് സ്ഥാപനത്തിലെ ഗവേഷകനായിരുന്നു അദ്ദേഹം. ഫ്രാൻസിസ് യേറ്റ്‌സിനോടാണ് അതിനദ്ദേഹം കടപ്പെട്ടിരിക്കുന്നത്. ഇറ്റാലോ കാൾവിനോ വഴിയാണ് യേറ്റ്‌സിനെ അദ്ദേഹം പരിചയപ്പെടുന്നത്. ഈ ഗവേഷണ കാലഘടത്തിൽ അഗമ്പെൻ തന്റെ രണ്ടാമത്തെ പുസ്തകമായ സ്റ്റാൻസാസ് (Stanzas, 1970) എഴുതുകയുണ്ടായി. കവികളായ ജോർജ് കപ്രോണി, ജോസെ ബർഗാമിൻ എന്നിവരുമായി അദ്ദേഹം അടുത്തിരുന്നു. ഇറ്റാലിയൻ നോവലിസ്റ്റ് ആയ എൽസാ മൊറാന്തെയുമായും അദ്ദേഹമടുത്തു. ' The End of the Poem' എന്ന ഗ്രന്ഥത്തിലെ “The Celebration of the Hidden Treasure” എന്ന ലേഖനവും "Profanations" എന്ന ഗ്രന്ഥത്തിലെ “Parody” എന്ന ലേഖനവും അഗമ്പെൻ സമർപ്പിച്ചിരിക്കുന്നത് മൊറാന്തെക്കാണ്. പിയർ പൗലോ പസോളിനി, അറ്റാലോ കാൾവിനോ, ഇൻക്‌ബോർഗ് ബാക്ക്മാൻ, പിയറി ക്ലൊസ്സോവ്‌സ്‌ക്കി. ഗെ ഡിബോർദ്, ജീൻ-ലൂക് നാൻസി, ജാക്വിസ് ദെറിദ, അന്റോണിയോ നെഗ്രി, ഴാൻ ഫ്രാങ്കോ ലിയോത്താർദ് മുതലായ അക്കാലത്തെ പ്രമുഖ ദാർശനിക വ്യക്തിത്വങ്ങളുമായെല്ലാം അഗമ്പെൻ സൗഹൃദവും സഖ്യവും സൂക്ഷിച്ചു. പസോളിനിയുടെ The Gospel According to St. Matthew എന്ന ചിത്രത്തിൽ അഗമ്പെൻ അഭിനയിക്കുകയും ചെയ്തിരുന്നു. മാർട്ടിൻ ഹൈദഗെർ, വാൾട്ടെർ ബെഞ്ചമിൻ, മിഷേൽ ഫൂക്കോ എന്നീ ദാർശനികരാണ് അഗമ്പെനെ ആഴത്തിൽ സ്വാധീനിച്ചിരുന്നത്. അവലംബം
|