അഖിൽ മോഹൻ![]() കേരളീയനായ ഒരു ചിത്രകാരനാണ് അഖിൽ മോഹൻ. കേരള ലളിതകലാ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്. കാർഷികജീവിതത്തിന്റെ ആർക്കൈവുകളാണ് യുവ ചിത്രകാരന്റെ രചനകൾ. നഷ്‌ടമായതോ വീണ്ടെടുക്കേണ്ടതോ സംരക്ഷിക്കേണ്ടതോ ആയ മഹാ സംസ്‌കൃതിയെക്കുറിച്ചുള്ള മുന്നറിയിപ്പും ഓർമപ്പെടുത്തലുമൊക്കെയായി അഖിലിന്റെ ചിത്രങ്ങളെ വായിക്കാം. നെല്ലും കതിരും പുല്ലും ഇടവിളകളുമെല്ലാം അഖിലിന്റെ രചനയിലെ തുല്യപ്രാധാന്യമുള്ള ഇമേജുകളാണ്. ജീവിതരേഖഎറണാകുളം ജില്ലയിലെ രാമമംഗലത്താണ് അഖിൽ മോഹന്റെ ജനനം. തൃപ്പൂണിത്തുറ ആർ.എൽ.വി. കോളേജിൽ നിന്നും 2011 ൽ ബി.എഫ്.എ.യും 2013 ൽ എം.എഫ്.എ.യും നേടി. കാർഷിക ജീവിതത്തിലെ ഉപകരണങ്ങളും വിത്തുകളും സസ്യങ്ങളുമാണ് അഖിലിന്റെ കലാസൃഷ്ടികളിൽ ഏറിയ പങ്കും. 2013 മുതൽ രാജ്യത്തെ നിരവധി ഗ്യാലറികളിൽ ശ്രദ്ധേയമായ കലാപ്രദർശനങ്ങളിൽ പങ്കെടുത്തിട്ടുള്ള അഖിൽ മോഹന് 2017 ൽ നാഷണൽ ലളിത് കല അക്കാദമിയുടെ ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട്. 2014-2016 വർഷത്തിൽ സാംസ്കാരിക വകുപ്പ് മന്ത്രാലയത്തിന്റെ യുവ കലാകാരർക്കുള്ള സ്കോളർഷിപ്പ്, 2014 ൽ കനോറിയ സെന്റർ ആർട്ടിസ്റ്റ് റസിഡൻസി പ്രോഗ്രാം എന്നിവ ലഭിച്ചിട്ടുണ്ട്. കേരള ലളിതകലാ അക്കാദമിയുടേതടക്കം നിരവധി കലാ ക്യാമ്പുകളിൽ പങ്കെടുത്തിട്ടുള്ള അഖിൽ മോഹൻ ഇപ്പോൾ കൊച്ചിയിൽ താമസിച്ച് സർഗ്ഗപ്രവൃത്തികളിൽ മുഴുകുന്നു. അഖിൽ മോഹന്റെ "റൈസ് സീരീസ് - 58' എന്ന ഡ്രോയിങ്ങിനാണ് സംസ്ഥാന പുരസ്കാരം ലഭിച്ചിട്ടുള്ളത്. ‘റൈസ് സീരീസ്’തൃപ്പുണിത്തുറ ആർഎൽവി ഫൈനാർട്‌സിൽ നിന്ന് പെയ്ന്റിംഗിൽ എംഎഫ്എ പഠനത്തിന് ശേഷം ചെയ്ത സൃഷ്ടികളിൽ എല്ലാം കൃഷിയും കൃഷിക്കാരും കാർഷിക ഉപകരണങ്ങളും മാത്രമാണ് നിറഞ്ഞു കണ്ടിട്ടുള്ളത്. നിറങ്ങളുടെ ധാരാളിത്തമില്ലാതെ ടീവാഷും ചാർക്കോളും മഷിയും മാത്രം ഉപയോഗിച്ച് മണ്ണിന്റെയും ചെളിയുടെയും നെല്ലിന്റെയും വൈക്കോലിന്റെയും ഏകവർണ്ണങ്ങളിലാണ് ‘റൈസ് സീരീസ്’ എന്ന് പേരിട്ട രചനകളേറെയും.[1] പ്രദർശനങ്ങൾ![]() കേരള ലളിതകലാ അക്കാദമി സോളോ ഗ്രാൻഡ് എക്സിബിഷൻ, കോഴിക്കോട്, നവംബർ 2018.കേരള ലളിതകലാ അക്കാദമി സോളോ ഗ്രാൻഡ് എക്സിബിഷൻ, കോഴിക്കോട്, ഡിസംബർ 2013. കാർഷികജീവിതത്തിന്റെ ആർക്കൈവുകളാണ് യുവ ചിത്രകാരൻ അഖിൽ മോഹന്റെ രചനകൾ. നഷ്‌ടമായതോ വീണ്ടെടുക്കേണ്ടതോ സം... 2025 ൽ ഓൾ ദാറ്റ് റിമൈൻസ് ഈസ് ദ ലൈൻസ് ആൻഡ് ഗ്രെയ്‌ൻസ് എന്ന പേരിൽ ഏകാംഗ പ്രദർശനം നടത്തി. പുരസ്കാരങ്ങൾ
അവലംബം |