അക്കോർഡിയൻ![]() ഒരു പാശ്ചാത്യസംഗീതോപകരണം. 19-ം ശതകത്തിന്റെ ആരംഭം മുതൽ ഇത് ഉപയോഗിച്ചുവരുന്നു. 1822-ൽ ജർമനിയിലാണ് ഇത് ആദ്യം നിർമ്മിക്കപ്പെട്ടത്. ദീർഘചതുരാകൃതിയിലുള്ള രണ്ടു പലകകൾക്കിടയിൽ ബെല്ലോകൾ ഇണക്കിയാണ് ഇത് നിർമ്മിക്കുന്നത്. ഈ പലകകളിൽ വാദ്യത്തിന്റെ വലിപ്പച്ചെറുപ്പമനുസരിച്ച് 5 മുതൽ 50 വരെ കട്ടകൾ (reeds) ഘടിപ്പിച്ചിരിക്കും. ബെല്ലോDebit sideകൾ വികസിപ്പിക്കുമ്പോൾ പുറത്തുനിന്നും വായു ഉള്ളിൽ കടക്കുന്നു; സങ്കോചിപ്പിക്കുമ്പോൾ പുറത്തേക്കു കടക്കുവാൻ ശ്രമിക്കുന്ന വായുവിനെ നിർദിഷ്ട ദ്വാരങ്ങളിൽക്കൂടി നിർദിഷ്ട തോതിൽ പുറത്തേക്കു വിടത്തക്കവണ്ണം കട്ടകളിൽ വിരലുകൾ അമർത്തുകയും അയയ്ക്കുകയും ചെയ്യുന്നു. ഒരേ കട്ടയിൽ നിന്നും രണ്ടു നാദങ്ങൾ പുറപ്പെടുവിക്കുന്നതിന് ബെല്ലോകളിൽ ഒന്നിനെ വികസിപ്പിക്കുകയും മറ്റൊന്നിനെ സങ്കോചിപ്പിക്കുകയും ചെയ്താൽ മതി. പിയാനോ മാതൃകയിൽ നിർമ്മിക്കപ്പെടുന്ന പിയാനോ അക്കോർഡിയനുകൾ ഇന്ന് പ്രചാരത്തിലുണ്ട്. അവയുടെ ദന്തനിര (keyboard) പ്രത്യേകരീതിയിലാണ് ഘടിപ്പിച്ചിട്ടുള്ളത്. ബൺഡോനിയോൺ (Brandoneon) എന്നത് മറ്റൊരിനം അക്കോർഡിയനാണ്.[2] ശബ്ദ ശകലങ്ങൾ
അവലംബം
പുറംകണ്ണികൾaccordions എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
വീഡിയോ
|