VY കാനിസ് മെജോറിസ്
ബൃഹച്ഛ്വാനം നക്ഷത്രരാശിയിൽ സ്ഥിതി ചെയ്യുന്ന ഒരു അതിഭീമ ചുവന്നനക്ഷത്രമാണ് വി.വൈ. കാനിസ് മെജോറിസ്. സൂര്യന്റെ വ്യാസാർദ്ധത്തിന്റെ 1,800 മടങ്ങിനും 2,100 മടങ്ങിനും ഇടയിൽ ഇരട്ടി വ്യാസാർദ്ധമുണ്ടെന്ന് അനുമാനിക്കുന്ന ഈ നക്ഷത്രമാണ് അറിയപ്പെട്ടതിൽ വെച്ച് ഏറ്റവും വലിയ നക്ഷത്രങ്ങളിലൊന്ന്. ഭൂമിയിൽ നിന്ന് 1.5 കിലോ പാർസെക്(4.6×1016 കി.മീ) അല്ലെങ്കിൽ 4,900 പ്രകാശവർഷങ്ങൾ അകലെയാണ് ഈ നക്ഷത്രം സ്ഥിതിചെയ്യുന്നത്. ഭൂരിഭാഗം നക്ഷത്രങ്ങളെ പോലെ ഇത് ദ്വന്ദ്വമല്ല മറിച്ച് ഏക നക്ഷത്രം തന്നെയാണ്. ഏകദേശം 2,200 ദിവസത്തെ ഇടവേളയോടുകൂടിയ ഒരു അർദ്ധ അനിയത ചരനക്ഷത്രമായാണ് (semiregular variable) ഇതിനെ കണക്കാക്കുന്നത്.[4] വി.വൈ. കാനിസ് മെജോറിസിന്റെ പ്രകൃതം1801 മാർച്ച് 7 ന് ജെറോം ലാലെൻഡെ തയ്യാറാക്കിയ നക്ഷത്ര കാറ്റലോഗിലാണ് വി.വൈ. കാനിസ് മെജോറിസിനെ കുറിച്ചുള്ള ആദ്യത്തെ രേഖകൾ കാണപ്പെടുന്നത്. ഈ കാറ്റലോഗിൽ ഇതിനെ 7 ആം കാന്തിമാനം ഉള്ള നക്ഷത്രമായി വിവക്ഷിച്ചിരിക്കുന്നു. പിന്നീട് പത്തൊൻപതാം നൂറ്റാണ്ടിൽ ഇതിന്റെ ദൃശ്യ കാന്തിമാനവുമായി ബന്ധപ്പെട്ട് നടത്തിയ നിരീക്ഷണങ്ങൾ 1850 മുതൽ ഇത് മങ്ങി വരുന്നതായി വെളിവാക്കി.[11] 1847 മുതൽ വി.വൈ. കാനിസ് മെജോറിസ് ഒരു ചുവന്ന നക്ഷത്രമായാണ് നിരീക്ഷിക്കപ്പെടുന്നത്.[11] പത്തിൻപതാം നൂറ്റാണ്ടിൽ ഈ നക്ഷത്രത്ത്തിന്റേതായി കുറഞ്ഞത് ആറു വ്യത്യസ്ത പ്രകാശസ്രോതസ്സുകൾ നീരീക്ഷികൻമാരുടെ ശ്രദ്ധയിൽപ്പെടുകയുണ്ടായി. അവ വി.വൈ. കാനിസ് മെജോറിസിനെ ഒരു ബഹുനക്ഷത്രവ്യൂഹമായി കണക്കാക്കുന്നതിന് പ്രേരിപ്പിക്കുന്നവയായിരുന്നു. എന്നാൽ അവ നക്ഷത്രത്തിനു ചുറ്റിലുള്ള നീഹാരികയുടെ തെളിഞ്ഞുകാണപ്പെടുന്ന ഭാഗങ്ങളാണെന്ന് നിലവിൽ അറിയുന്ന കാര്യമാണ്. 1957 ൽ നടത്തിയ നിരീക്ഷണങ്ങളും ഉയർന്ന റെസല്യൂഷനിലുള്ള ചിത്രീകരണവും വി.വൈ. കാനിസ് മെജോറിസിന് സഹചാരികളില്ലെന്ന് വ്യക്തമയിത്തന്നെ തെളിയിച്ചു.[6][11] 3000 - ത്തോളം കെൽവിൻ നക്ഷത്രാന്തരീക്ഷതാപനിലയും ഉയർന്ന ദ്യോതിയുമുള്ള M വിഭാഗത്തിൽപ്പെട്ട നക്ഷത്രമാണ് വി.വൈ. കാനിസ് മെജോറിസ്. ഹെർട്സ്പ്രങ്-റസ്സൽ ആരേഖത്തിൽ മുകളിൽ വലതുവശത്തായാണ് ഇത് വരിക. ഇതു സൂചിപ്പിക്കുന്നത് പരിണാമപ്രക്രിയയിൽ വളരെയധികം മുന്നിലെത്തിക്കഴിഞ്ഞതാണ് ഈ നക്ഷത്രം എന്നാണ്. മുഖ്യധാരയിലായിരുന്നപ്പോൾ ഇത് O വിഭാഗത്തിൽപ്പെട്ടതും[10] 30 മുതൽ 40 M☉ (സൗരപിണ്ഡം) ഉള്ളതുമായ നക്ഷത്രമായിരുന്നിരിക്കണം.[6] വലിപ്പം![]() വി.വൈ. കാനിസ് മെജോറിസിന് സൗരവ്യസാർദ്ധത്തിന്റെ 1,800 മടങ്ങിനും 2,100 മടങ്ങിനും ഇടയിൽ വലിപ്പമുണ്ടാകുമെന്നാണ്[8] അമേരിക്കയിലെ മിനസോട്ട സർവ്വകലാശാലയിലെ പ്രൊഫസ്സർ റോബെർട്ട എം. ഹംഫ്യെയ്സ്[12] കണക്കാക്കുന്നത്. ഇതിന്റെ വലിപ്പം മനസ്സിലാക്കാൻ സൂര്യന്റെ സ്ഥാനത്ത് ഇതിനെ പ്രതിഷ്ഠിക്കുന്നതായി സങ്കൽപ്പിക്കുകയാണെങ്കിൽ ഈ നക്ഷത്രത്തിന്റെ ഉപരിതലം ശനി ഗ്രഹത്തിന്റെ പ്രദക്ഷിണപഥം വരെ വരും. പരമാവധി വലിപ്പമായ 2,100 മടങ്ങ് സൗരവ്യാസാർദ്ധം തന്നെയെടുക്കുകയാണെങ്കിൽ പ്രകാശത്തിന്റെ ഇതിന്റെ ഉപരിതലത്തിലൂടെ ഒരു തവണ ചുറ്റി സഞ്ചരിക്കാൻ 8 മണിക്കൂർ വേണ്ടി വരും, സൂര്യന്റെ കാര്യത്തിൽ പ്രകാശത്തിന് 14.5 സെകന്റ് മതി. വി.വൈ. കാനിസ് മെജോറിസിന്റെ വലിപ്പത്തിനും സമമാകാൻ 7,000,000,000,000,000 ഭൂമികൾ വേണ്ടി വരും.[13] അവലംബം
|