8½ ഇന്റർകട്ട്സ്: ലൈഫ് ആൻഡ് ഫിലിംസ് ഓഫ് കെ.ജി. ജോർജ്ജ്മലയാളത്തിലെ ഒരു പ്രമുഖ സംവിധായകനും ഇന്ത്യൻ സമാന്തര സിനിമകളുടെ അഗ്രഗാമികളിലൊരാളുമായ കെ.ജി. ജോർജിനെക്കുറിച്ചുള്ള ഒരു ഡോക്യുമെന്ററിയാണ് 8½ ഇന്റർകട്ട്സ്: ലൈഫ് ആൻഡ് ഫിലിംസ് ഓഫ് കെ.ജി. ജോർജ്ജ്.[1] ഗോവയിൽ നടന്ന അന്താരാഷ്ട്ര ചലച്ചിത്രമേള 2017-ലെ ഇന്ത്യൻ പനോരമ വിഭാഗത്തിൽ കഥേതര വിഭാഗത്തിൽ തെരഞ്ഞെടുക്കപ്പെട്ട ഈ ചിത്രം ലിജിൻ ജോസ്, ഷാഹിന കെ. റഫീക്ക് എന്നിവർ ചേർന്നാണ് സംവിധാനം ചെയ്തത്. ഷിബു ജി. സുശീലനാണ് ചിത്രത്തിൻറെ നിർമ്മാതാവ്.[2][3] ഉള്ളടക്കംകെ ജി ജോർജിന്റെ തന്നെ തുറന്നുപറച്ചിലും കൂടെ പ്രവർത്തിച്ചവരുടെ അഭിമുഖങ്ങളും ഉൾപ്പെടുന്നതാണ് ഒന്നര മണിക്കൂർ ദൈർഘ്യമുള്ള ഈ ഡോക്യുമെന്ററി. ജോർജിന്റെ ആദ്യചിത്രമായ സ്വപ്നാടനം മുതൽ മേള, യവനിക, ആദാമിന്റെ വാരിയെല്ല്, ഇരകൾ, ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്, മറ്റൊരാൾ, പഞ്ചവടിപ്പാലം എന്നീ സിനിമകളെ ഡോക്യുമെന്ററിയിൽ വിശകലനം ചെയ്യുന്നു. കൂടാതെ, ഗായിക കൂടിയായ ഭാര്യ സെൽമ ചെന്നൈയിൽ ജോർജിനെ കണ്ടുമുട്ടിയതും അതിനുശേഷമുള്ള ജീവിതവും ഇവർ ഒരുമിച്ച് വിവരിക്കുന്നുണ്ട്.[4] നിർമ്മാണംസാഹിത്യകാരിയായ ഷാഹിന ജോർജിന്റെ സിനിമകളെപ്പറ്റി പിഎച്ച്ഡി ചെയ്തതിന്റെ ഗവേഷണരേഖകൾ ലിജിൻ ജോസ് കാണാനിടയായതാണ് ഇത്തരം ഒരു ഡോക്യുമെന്ററി നിർമ്മിക്കാൻ ഇടയായത്. നാല് വർഷം കൊണ്ടാണ് ഈ ഡോക്യുമെന്ററി പൂർത്തികരിച്ചത്. ഈ ഡോക്യുമെന്ററിയിൽ ബാലു മഹേന്ദ്ര, രാമചന്ദ്രബാബു, അടൂർ ഗോപാലകൃഷ്ണൻ, ഷാജി എൻ. കരുൺ, സി.എസ്. വെങ്കിടേശ്വരൻ, എം.ജി. രാധാകൃഷ്ണൻ, ഗിരീഷ് കർണാഡ്, മമ്മൂട്ടി, മേനക, ജലജ, ഇന്നസെന്റ് ഫഹദ് ഫാസിൽ, ഗീതു മോഹൻദാസ് തുടങ്ങിയവരുടെ ജോർജിന്റെ ചിത്രങ്ങളെങ്ങളെക്കുറിച്ചുള്ള അഭിമുഖങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.[5] അവലംബം
പുറമെ നിന്നുള്ള കണ്ണികൾ |