60എംഎൽ: ലാസ്റ്റ് ഓർഡർ
2014-ൽ പുറത്തിറങ്ങിയ ഒരു ഷോർട്ട് ഫിലിം ആണ് 60എംഎൽ: ലാസ്റ്റ് ഓർഡർ. ഒരു മൊബൈൽ ഫോൺ ചലച്ചിത്രമായ ഇത് എഴുതിയതും സംവിധാനം ചെയ്തിരിക്കുന്നതും കൃഷ്ണ മുരളിയാണ്, ഇതിലഭിനയിച്ചിരിക്കുന്നത് ലരിഷ് എന്നൊരു നടനാണ്. ഈ ഫിലിം പൊതുജനങ്ങൾക്ക് പ്രദർശനം ചെയ്തിരിക്കുന്നത് 2014 11 ജൂണിൽ യൂടൂബിലാണ്. ഇതൊരു ആന്റി-ആൽക്കഹോളിക് ചിത്രമാണെങ്കിലും ഏതാണ്ട് 90% സീനുകളിലും മദ്യപാനം കാണിക്കുന്നു. പ്ലോട്ട്ഈ ചിത്രം ഒരു കഥാപാത്രത്തിനെ കുറിച്ചാണ്. അയാൾ തന്റെ ചീത്ത കൂട്ടുക്കെട്ടുകൾകൊണ്ട് ഒരു മദ്യപാനിയായി മാറുന്നു. ഈ ചിത്രം തുടങ്ങുന്നത് ഫ. സ്കോട്ട് ഫിറ്റ്സ്‌ജെറാൾഡിന്റെ വാക്യങ്ങളിലൂടെയാണ്. ആദ്യമായി നടൻ മദ്യപാനിക്കുന്നൊരു സ്കീനാണ് തുടക്കം. പിന്നീട് അയാള് ഒരമിതമദ്യപാനിയാകുന്ന സാഹചര്യങ്ങൾ. പിന്നെ അയാൾക്കെല്ലാം നഷ്ടപ്പെട്ടു. കുടുംബവും കൂട്ടുകാരും അയാളെ വിട്ടുപോയി. സംഗീതത്തിന്റെ മാധുര്യം അയാൾ മറന്നുപോയി. അവസാനം അയാളുടെ ഇന്നത്തെ സ്ഥിതി സംവിധായകൻ നമുക്ക് കാണിച്ചുതരുന്നു. ഇങ്ങനെ അമിതമദ്യപാനത്തിന്റെ ഒരു വൃത്തികെട്ട മുഖം സംവിധായകൻ നമുക്ക് കാണിച്ചുതരുന്നു. കാസ്റ്റ്ഈ ചിത്രത്തിൽ ഒരാളെ മാത്രമേ നമുക്ക് കാണുവാൻ സാധിക്കുകയുള്ളൂ. പ്രോഡക്ഷൻപശ്ചാത്തലംഇന്ന് നമ്മുടെ ലോകത്ത് മദ്യപാനം കൂടിവരുന്നു. ഇതിന്റെ ചീത്ത വശങ്ങളെ കാണിച്ചുകൊണ്ട് നിരവധി ആളുകൾ പ്രയത്നിക്കുന്നു. ഈ ചിത്രത്തിലൂടെ സംവിധായകൻ മദ്യപാനത്തിന്റെ വൃത്തികെട്ട മുഖത്തെ നമുക്ക് കാണിച്ചുതരുന്നു. അങ്ങനെ മദ്യത്തെയും മറ്റു ലഹരിപദാർത്ഥങ്ങളെയും വെടിയാൻ നമ്മളോട് പറയുന്നു. സ്ഥലങ്ങൾഈ ചിത്രത്തിന്റെ ഒട്ടു മിക്ക ഭാഗങ്ങളും തിരുവനന്തപുരത്താണ് ചിത്രീകരിച്ചിരിക്കുന്നത്. സംവിധായകൻ തികച്ചും യോജ്യമായ സ്ഥലങ്ങളാണ് തിരഞ്ഞെടുത്തിരിക്കുന്നത്. റിലീസും പരസ്യങ്ങളുംഇതിന്റെ പരസ്യങ്ങളെല്ലാം ഫേസ്ബൂക്കിലൂടെയാണ്. ഇത് റിലീസ് ചെയ്തിരിക്കുന്നത് യുടുബിലും. പൊതു അവബോധംഈ ചിത്രത്തെ കുറിച്ചുള്ള ആദ്യ വാർത്ത വന്നത് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ് എന്ന പത്രത്തിൽ "An Alcoholic's Diary" എന്ന തലക്കെട്ടിലാണ്. ഈ വാർത്തയിലൂടെ ഈ ചിത്രത്തിന് സമൂഹത്തിൽ ഒരു സ്ഥാനം ഉണ്ടായി. അങ്ങനെ പ്രമുഖ ഓൺലൈൻ വെബ്സൈറ്റായ "എന്റെ സിറ്റി" എന്ന വെബ്സൈറ്റിലും "ഓനെ ഇന്ത്യ മലയാളം" എന്നാ വെബ്സൈറ്റിലും ഈ ചിത്രത്തെക്കുറിച്ചുള്ള വാർത്ത വരുകയുണ്ടായി. അങ്ങനെ ഈ ചിത്രം മദ്യപാനത്തിനെതിരെ തികച്ചും ഫലപ്രദമാകുന്നു. റഫറൻസ്ഉം പുറത്തേക്കുള്ള ലിനക്സും
|