India 1947-ഇന്നുവരെ
ഇന്ത്യൻ കരസേനയിലെ ഒരു ഇൻഫന്ററി റെജിമെന്റാണ് 1 ഗൂർഖ റൈഫിൾസ്. നേപ്പാളീസ് വംശജരായ ഗൂർഖ സൈനികരാണ് ഈ റെജിമെന്റിൽ നിയമിതരാകുന്നത്. 1815-ൽ ബ്രിട്ടീഷ് ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമായാണ് ഇത് രൂപീകരിക്കപ്പെട്ടത്. 1947-ൽ ഇന്ത്യാ വിഭജനത്തെത്തുടർന്ന് ഇത് ഇന്ത്യൻ കരസേനയുടെ ഭാഗമായി.